ഹിറ്റുകളുടെ സംവിധായകന്‍ തമ്പി കണ്ണന്താനത്തിനു ജന്മനാട്ടില്‍ ആയിര ങ്ങളുടെ യാത്രമൊഴി.രാവിലെ 10ന് പാറത്തോട് ടൗണിനു സമീപത്തെ ത റവാട്ടുവീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ സമൂഹ ത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരകണക്കിനു ആളുകള്‍ അന്തി മോപചാരം അര്‍പ്പിക്കാനായി എത്തി.

പി.സി ജോര്‍ജ് എം.എല്‍.എ, സുരേഷ് കുറുപ്പ്, നടനും എം.പിയുമായ സുരേഷ് ഗോപി, മുന്‍ എം.പി പി.സി ചാക്കോ, നടന്‍ ചാലി പാല സംവി ധായകരും നിര്‍മ്മാതാക്കളുമായ ഭദ്രന്‍, ജി.എസ് വിജയന്‍, സുകൃതം ശശികുമാര്‍, സജി നന്തിക്കാട്ട്, മാണി.സി. കാപ്പന്‍, കീരിടം ഉണ്ണി, കല്ലിയൂര്‍ ശശി, രജപുത്ര രഞ്ജിത്ത്, ജൂബിലി ജോയി,തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്, ക്യാമറമാന്‍മാരായ സാലു ജോര്‍ജ്, പ്രമോദ് കെ പിള്ള എന്നി വര്‍ അന്ത്യോപചാരം അര്‍പ്പിക്കുവാനായി വീട്ടിലെത്തി.

ഉച്ചയ്ക്ക് രണ്ടര വരെ പൊതുദര്‍ശനത്തിനു വെച്ച ശേഷം സംസ്‌കാര ശു ശ്രൂഷകള്‍ വസതി യില്‍ ആരംഭിച്ചു.കോട്ടയം ഭദ്രാസന സഹായമെത്രാ പ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദിയസ് കോറസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് സംസ്‌കാരം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കാതോ ലിക്കേറ്റ് സെന്ററിലെ ശുശ്രൂ ഷകള്‍ക്കു ശേഷം പാറത്തോട് സെന്റ് ജോര്‍ ജ് ഗ്രേസി മെമ്മോറിയല്‍ പള്ളിയില്‍ നടന്നു.

LEAVE A REPLY