മണിമല : വർഷങ്ങളായി ഭർത്താവുമായി അകന്ന് വീട്ടിൽ തനിച്ചു താമസിക്കുകയായി രുന്ന വയോധികയെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി.കോത്തല  പള്ളത്തുപാറ കുന്നേപ്പടി തീമ്പലങ്ങാട്ടിൽ കൊല്ലാറ വീട്ടിൽ അച്ചാമ്മ (ക്ലാരമ്മ, 75) യെയാണ്  വീട്ടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഭർത്താവ് തോമസ് എന്ന് വിളിക്കപ്പെടുന്ന കുഞ്ഞ് ഇവരുമായി ബന്ധമില്ലാതെ വള്ളംചി റയിലാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.ഏക മകളെ മുണ്ടക്കയത്ത് വിവാഹം ചെയ്തയച്ച ശേഷം വയോധിക വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്.മൃതദേഹം പോ സ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് മണിമല എസ്ഐ പി.എസ് വിനോദ് പറഞ്ഞു.

LEAVE A REPLY