സഭയുടെ പൈതൃകത്തിന്റെ വക്താക്കളാണ് അമ്മമാരെന്നു, വിശ്വാസം കൈമാറു ന്നതി ന്റെ പ്രധാന കണ്ണികൾ അവരാണെന്നും മാർ മാത്യു അറയ്ക്കൽ. രൂപത ഫാമി ലി അപ്പസ്റ്റോലേറ്റിന്റേയും ദർശകന്റേയും ആഭിമുഖ്യത്തിൽ നടന്ന സമ്പൂർണ്ണ ബൈ ബിൾ പകർത്തിയെഴുത്ത് യജ്ഞത്തിൽ പങ്കാളികളായ 150 ലധികം മാതാക്കളുടെ സം ഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് ആരംഭിച്ച ബൈബി ൾ പകർത്തിയെഴുത്ത് ഉദ്യമം വിജയകരമായി പൂർത്തിയാക്കിയ എല്ലാവരെയും മാർ മാത്യു അറയ്ക്കൽ ആദരിച്ചു. രൂപത വികാരി ജ
നറാൾ ഫാ.ജോസഫ് വെള്ളമറ്റം, ഫാ.മാത്യു ഓലിക്കൽ, ഫാ. ജസ്റ്റിൻ മതിയത്ത് എന്നി വർ സന്നിഹിതരായിരുന്നു.