കാഞ്ഞിരപ്പള്ളി: മുന്നറിയിപ്പില്ലാതെ കക്കി ഡാം തുറന്ന് വിട്ടതിൽ ജുഡീഷ്യൽഅന്വേ ഷണം വേണമെന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. പൂഞ്ഞാർ മണ്ഡലത്തിൽ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പാറത്തോട് പഞ്ചാ യത്തിൽ അവലോകന യോഗത്തിൽ സംസാരിക്കുകയാിരുന്നു എം.എൽ.എ.ശക്തമ യാ മഴ ലഭിക്കുമെന്ന് മുന്നിൽ കണ്ട് ഡാമുകൾ നേരത്തെ തുറന്ന് വിടണമെന്ന് നടപടി സ്വീകരിക്കണമായിരുന്നു.

മുന്നറിയിപ്പില്ലാതെ ഡാമൂകൾ തുറന്ന് വിട്ടതാണ് ചെങ്ങന്നൂർ, റാന്നി എന്നിവിടങ്ങളി ലെ നാശത്തിന് കാരണം. മുന്നറിയിപ്പില്ലാതെ രാത്രിയിൽ കക്കി ഡാം തുറന്ന് വിട്ടതി ന് ജലവിഭവ വകുപ്പ് മറുപടി നൽകണമെന്നും പി.സി ജോർജ് എം.എൽ.എ ആവശ്യ പ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ തമിഴ്‌ നാട് സർക്കാരുമായി ചർച്ച ചെയ്യണം. ദുരഭിമാനം വെടിഞ്ഞ് സർക്കാർ പുതിയ ഡാം നിർമ്മിക്കാൻ അനുമതി നൽകണമെന്നും പിസ ജോർജ് എം.എൽ.എ പറഞ്ഞു.

മഴക്കെടുതിയിൽ മണ്ഡലത്തിൽ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയതിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ എത്തിച്ച് നൽകുന്നതി നുള്ള നടപടി സ്വീകരിച്ച് വരികയാണെന്ന് എം.എൽ.എ പറഞ്ഞു. കൂട്ടിക്കൽ പഞ്ചായ ത്തിൽ മേലേരം ഭാഗത്ത് ഭൂമി വിണ്ട് കീറിയിട്ടുണ്ട്. ഇതിൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. ഉരുൾപ്പൊട്ടലിൽ റോഡുകളിലേക്ക് ഉരുണ്ട് വന്ന കല്ലുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. വലിയ പാറകൾ അടക്കം വീണ് കിടക്കുന്ന തിനാൽ ഇവ പൊട്ടിച്ച് നീക്കേണ്ട സ്ഥിതിയാണ് ഉള്ളത്.

മഴക്കെടുതിയിൽ തകർന്ന വീടുകൾ, പാലങ്ങൾ, റോഡുകൾ, ജലവിതരണ സംവീധാ നങ്ങൾ എന്നിവയുടെ കൃത്യമായ കണക്ക് ശേഖരിച്ച് സർക്കാരിന് സമർപ്പിക്കും. പ്രളയ ബാധിതർക്ക് നഷ്ടപരിഹാരം ഉടൻ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. നദീതിരങ്ങളിൽ പുറമ്പോക്ക് ഭൂമിയിൽ താമസിച്ചുരുന്നവർ ക്ക് പുതിയ പുതിയ സ്ഥലം കണ്ടെത്തി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടും. കർഷകർക്ക് ഉണ്ടായിരിക്കുന്ന നഷ്ടങ്ങൾക്കും പരിഹാരം കാണണം. പഞ്ചായത്തു കളും പൊതുജനങ്ങളുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമെന്ന് എം.എൽ.എ അറിയിച്ചു