കാഞ്ഞിരപ്പള്ളി:എം.ജി സര്‍വകലാശാല  ഇന്റര്‍ കോളജിയറ്റ് സൈക്ളിങ് ചാമ്പ്യന്‍ ഷിപ്പിൽ  പുരുഷ വിഭാഗത്തിൽ 37 പോയിന്റ് നേടി ഇടക്കൊച്ചി അക്വിനാസ് ചാമ്പ്യൻ മാരായി.കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളജ് 34 പോയിന്റുമായി രണ്ടാം സ്ഥാനത്തും,എറണാകുളം മഹാരാജാസ് 24 പോയിന്റുമായി മൂന്നാമതുമത്തി.

വനിതാ വിഭാഗത്തിൽ  51 പോയിന്റ് നേടി അക്വിനാസ് ഒന്നാം സ്ഥാനവും,22 പോയി ന്റുമായി സെന്റ് തെരേസാസ് രണ്ടാംസ്ഥാനവും,14 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷൻ മൂന്നാം സ്ഥാനവും നേടി.

എം.ജി സര്‍വകലാശാലയോട്  അഫിലിയറ്റ് ചെയ്ത കോളജുകളില്‍ നിന്നായി നൂറോളം കായിക താരങ്ങള്‍  പങ്കെടുത്തു.പുരുഷ വിഭാഗത്തില്‍ എട്ടും,വനിതാ വിഭാഗത്തില്‍ ഏ ഴും ഇനങ്ങളില്‍ മൽസരങ്ങള്‍ നടന്നു.ദേശീയ,സംസ്ഥാന തലങ്ങളില്‍ മികവു തെളിയിച്ച താരങ്ങള്‍ മാറ്റുരച്ചത്.ചാമ്പ്യന്‍ഷിപ്പിന്റെ  ഉദ്ഘാടനം സെന്റ് ഡൊമിനിക്സ് കോളജ്
പ്രിന്‍സിപ്പല്‍ റവ.ഡോ.ജെയിംസ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ് നിര്‍വഹിച്ചു.

LEAVE A REPLY