വാക്കുതര്‍ക്കത്തിനിടെ കുത്തിയ ശേഷം ഒളിവില്‍ പോയ പ്രതി കീഴടങ്ങി

കാഞ്ഞിരപ്പള്ളി:വാക്കുതര്‍ക്കത്തിനിടെ പത്ത് വയസ്സുകാരന്‍ മകന്റെ മുന്നിലിട്ട് പിതാവിനെ കുത്തിയ ശേഷം ഒളിവില്‍ പോയ തുരുത്തിയില്‍ ലാലി വര്‍ക്കി (57) പോലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ 8.30 യോടെയാണ് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ കീഴടങ്ങിയത്. ബുധനാഴ്ച വൈകുന്നേരം കാളകെട്ടി സ്‌കൂളിന് സമീപത്ത് വെച്ച് കാളകെട്ടി ചെമ്മര പ്പള്ളില്‍ ജോജോ (38)യ്ക്കാണ് കുത്തേറ്റത്.

കുത്തിയ ശേഷം ഒളിവില്‍ പോയ ഇയാള്‍ എരുമേലി ബസ് സ്റ്റാന്‍ഡ്, കപ്പാട് കോഴിയാനിയുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാഞ്ഞിര പ്പള്ളി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കപ്പാട് കോഴിയാനിയിലുള്ള സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ നിന്നുമാണ് ഇയാളുടെ കാര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കാറിന്‍രെ ഡിക്കിയില്‍ നിന്നും കുത്താനുപയോഗിച്ച കത്തിയും കണ്ടെത്തി. വധശ്ര മത്തിനാണ് പോലീസ് കേസെടുത്തുരിക്കുന്നത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാ ളെ റിമാന്‍ഡ് ചെയ്തു.വധശ്രമത്തിനാണ് പോലീസ് കേസെടുത്തുരിക്കു ന്നത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കോട തിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.