കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്  കോളേജിൽ നടക്കുന്ന എംജി സർവ കലാശാല വനിതാ ക്രിക്കറ്റ് ടൂർണമെൻറ് ആദ്യമത്സരത്തിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്  കോളേജ് ഗവൺമെൻറ് സംസ്കൃത കോളേജ് തൃപ്പൂണി ത്തറയെ പത്തു വിക്കറ്റിനു   പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ സെൻറ് പോൾസ്  കളമശ്ശേരി പരാജയപ്പെടുത്തി മാർത്തോമാ കോളേജ് ഫോർ വുമൺ പെരുമ്പാവൂർ  ജേതാക്കളായി. ഇന്ന് നടന്ന മൂന്നാമത്തെ മത്സരത്തിൽ ശ്രീശ ങ്കരാ കോളേജ് കാലടി വിജയികളായി. ടൂർണമെന്റിന്റെ രണ്ടാം ദിനമായ നാളെ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.

നാളെ നടക്കുന്ന  മത്സരത്തിൽ നിന്ന് ഒന്ന്, രണ്ട് ,മൂന്ന് സ്‌ഥാനക്കാരെ പോയി ൻറ് അടിസ്ഥാനത്തിൽ നിർണയിക്കും. യൂ സി കോളേജ് ആലുവ,മാർത്തോമാ കോളേജ് പെരുമ്പാവൂർ, ശ്രീ ശങ്കരാ കോളേജ് കാലടി, സെൻറ് പോൾസ് കോ ളേജ് കളമശ്ശേരി എന്നീ ടീമുകൾ ലീഗ് മത്സരത്തിന് യോഗ്യത നേടി.ചാമ്പ്യൻ ഷിപ്പിന്റെ  ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  കാഞ്ഞിരപ്പള്ളി സിഐ ഷിൻറ്റോ പി കുര്യൻ നിർവഹിച്ചു, കോട്ടയം ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സിബി ജോസഫ്, കോളേജ് യൂണിയൻ വൈസ് ചെയർമാൻ ജസീറ അബാസ്, കോളേജ് ബസാർ ഫാ ഡോ മനോജ് പാലക്കുടി കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ  എന്നിവർ പ്രസംഗിച്ചു.