കാഞ്ഞിരപ്പള്ളി: കഴിഞ്ഞയിടെ സി.പി.എമ്മിന്റെ നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നി ല്‍ ആര്‍.എസ്.എസ് പങ്കുള്ളതായി പോലീസ്. ബാലസംഘം ഏരിയ സെക്രട്ടറി അലന്‍ ജോര്‍ജിന്റെ വീട്ടില്‍ കയറി അതിക്രമം നടത്തിയതും അലന്റെ മാതാപിതാക്കളെയും സഹോദരനെയും ആക്രമിച്ചതിനു പിന്നിലും സി.പി.എമ്മിന്റെ കാഞ്ഞിരപ്പള്ളി ഏരി യാ കമ്മിറ്റി ഓഫീസ് തീയിട്ടതിനു പിന്നിലുമടക്കം പ്രദേശത്തെ സി.പി.എമ്മി നെതി രെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളുടെ സാന്നിദ്ധ്യമുള്ള തായി നിഗമനം.

സമീപ കാലത്ത് കോട്ടയം ജില്ലയില്‍ ഉണ്ടായ പല ആക്രമണങ്ങള്‍ക്ക് സമീപവും ഇയാ ളുടെ സാന്നിദ്ധ്യം സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തമ്പലക്കാടെ അലന്റെ വീടാ ക്രമണ സമയത്തും കാഞ്ഞിരപ്പളളിയിലെ സി പി എം പാര്‍ട്ടി ഓഫീസ് അഗ്നിക്കിരയാ ക്കിയ സംഭവത്തിലുമടക്കമുള്ളവയിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

കഴിഞ്ഞയിടെ സി പി എമ്മിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍ അന്യജില്ലയില്‍ നിന്നുള്ള ആര്‍.എസ്.എസ്. നേതൃത്വമാണന്ന് കാഞ്ഞിരപ്പളളിയില്‍ പൊതുയോഗത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞിരുന്നു. ഇതിലേക്കാണ് സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തി വരുകയാണ്.