കാഞ്ഞിരപ്പള്ളി: മഴകെടുതിയിലും വെള്ളപ്പൊക്കത്തിലും സർവ്വതും നഷ്ടപ്പെട്ടവർക്കു വേണ്ടി സി പി ഐ എം പ്രവർത്തകർ ഏറെ സജീവം’ എന്താ നമ്മൾ ഇറങ്ങുകല്ലേയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം മനസാ കെ കൈവരിച്ചാണ് ആശ്വാസ പ്രവർത്തനവുമായി ആയിരത്തോളം സി പി ഐ എം പ്രവർത്തകർ രംഗത്തുവന്നിട്ടു ള്ളത്.

കാഞ്ഞിരപ്പള്ളി ഏരിയായിലെ പ്രവർത്തകർ റാന്നി, എയ്ഞ്ചൽ വാലി, തലയോലപറമ്പ് ,കുഴിമാവ് പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനവുമായി രംഗത്തുള്ളത്. എലിക്കു ളം ഉരുളിക്കുന്നം ഓട്ടുകുന്നേൽ ഷാജിയുടെ നേതൃത്വത്തിലുള്ള സഖാക്കൾ ആഴമേറിയ കിണറുകളിലിറങ്ങി ചെളി കോരിയെടുത്ത് കിണർ തേകി വെള്ളം കുടിവെള്ള യോഗ്യമാ ക്കി.

സി പി ഐ എം ജില്ലാ കമ്മറ്റിയംഗങ്ങളായ വി പി ഇസ്മയിൽ, വി പി ഇബ്രാഹീം, അഡ്വ: പി ഷാനവാസ്, കെ രാജേഷ്, തങ്കമ്മ ജോർജുകുട്ടി എന്നിവരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതു്.