കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കും വർഗ്ഗീയതയ്ക്കുമെ തിരെയും കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സി പി ഐ എം പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥയക്ക് കിഴക്കൻ മലയോരങ്ങളിൽ വൻ വരവേല്പ്.സി പി ഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഷാനവാസ് ക്യാപ്റ്റനും ജോയി ജോർജ് വൈസ് ക്യാപ്റ്റനുമായുള്ള ജാഥ ചൊവ്വാഴ്ച പാറത്തോട്,കൂട്ടിക്കൽ ലോക്കൽ മേഖലകളിൽ ഗംഭീര സ്വീകരണം ലഭിച്ചു.

ഇടക്കുന്നത്തു നിന്നുമാരംഭിച്ച് മുക്കാലി, പാറത്തോട്, പാറത്തോട് പള്ളിപ്പടി, ചോറ്റി, ചിറ്റടി, കൂട്ടിക്കൽ ചപ്പാത്ത്, കൂട്ടിക്കൽ ടൗൺ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാ ങ്ങി ഏന്തയാർ ടൗണിൽ പൊതുസമ്മേളനത്തോടെ നാലാം ദിവസത്തെ പര്യടനം പൂർത്തി യാക്കി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്ററ്റനും വൈസ് ക്യാപ്റ്റനും പുറ മേ രമാ മോഹൻ, തങ്കമ്മ ജോർജുകുട്ടി, റജീനാ റഫീഖ്,കെ സി ജോർജുകുട്ടി,പി എസ് സു രേന്ദ്രൻ, ജേക്കബ് ജോർജ്, പി കെ സണ്ണി, പി കെ ബാലൻ, വി എൻ പീതാംബരൻ, വി എം ഷാജഹാൻ, ജനീഷ്, പി കെ ബാലൻ എന്നിവർ സംസാരിച്ചു.

ജാഥ ബുധനാഴ്ച രാവിലെ ഒൻപതിന് ഈരാറ്റുപേട്ട താഴെ നടയ്ക്കലിൽ നിന്നുമാരംഭിച്ച് 9.30 ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ്, 10.15ന് ചേന്നാട് കവല, 11.15ന് സെൻട്രൽ ജംഗ്ഷൻ, 11.45 ന് വടക്കേകര, 12 ന് കടുവാ മുഴി, ഉച്ചകഴിഞ്ഞ് രണ്ടിന് അമ്പാറ നിരപ്പ്, മൂന്നിന് മൂന്നാം തോട്, 3.30 ന് കാവുംകുളം, നാലിന് തിടനാട്, 4.30 ന് തണ്ണീ നാൽ, അഞ്ചിന് ചെ മ്മലമറ്റം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 5.30ന് പിണ്ണാക്ക നാട് സമാപിക്കും.വ്യാഴാഴ്ച രാവിലെ ഒൻപതിന് തീക്കോയിൽ നിന്നുമാരംഭിച്ച് വൈ കുന്നേരം അഞ്ചിന് പാ താമ്പുഴയിൽ പൊതുസമ്മേളനത്തോടെ ജാഥയ്ക്ക് സമാപനമാ കും.