പത്തനംതിട്ടയിൽ രണ്ടാം സ്ഥാനത്തിനായാണ് യു ഡി എഫും, ബി ജെ പിയും തമ്മിൽ മത്സരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ്, പി സി ജോർജിന്റെ രാഷ്ട്രിയ നിലപാടുകൾ മത്സര ഫലത്തെ ഒരു തരത്തിലും സ്വാധീനിക്കില്ല ന്നും അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു.
പത്തനംതിട്ടയിൽ വൻ ഭൂരിപക്ഷത്തോടെ വിജയം നേടുവാൻ എൽ ഡി എഫിന് കഴിയു മെന്നു പറഞ്ഞ കെ.ജെ തോമസ് നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെ ടുപ്പിനെ നേരിടുന്നതെന്നും പറഞ്ഞു, നിയമസഭാംഗമെന്ന നിലയിൽ വലിയ വികസനം കൊണ്ടുവരാൻ വീണ ജോർജിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം മികച്ച മാധ്യമ പ്രവർത്തകയുമാ ണ്, ഈ രണ്ടു കാര്യങ്ങളും തെരഞ്ഞെടുപ്പിൽ അനുകൂല ഘടകങ്ങളായി മാറും. പി.സി ജോർജിന്റെ നിലപാടുകൾ ഒരു തരത്തിലും പത്തനംതിട്ടയിലെ മത്സര ഫലത്തെ സ്വാധി നിക്കില്ല. പി.സി ജോർജിനൊപ്പമുണ്ടായിരുന്നവർ എൽ ഡി എഫിനൊപ്പം കടന്നു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനം അദ്ദേഹത്തിന്റെ ജല്പനങ്ങൾ സ്വീകരിക്കില്ലന്നും അവർ ജോർജിനെ കൈവിട്ടതായും കെ.ജെ തോമസ് പറഞ്ഞു.
 മതനിരപേക്ഷതയിൽ ഊന്നിയ ആശയമാണ് ഇടതു മുന്നണി മുൻപോട്ട് വയ്ക്കുന്നതെ ന്നും കെ ജെ പറഞ്ഞു.സർവ്വേ ഫലങ്ങൾ തങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ല. മാധ്യമ ധർമത്തിന് വിരുദ്ധമായ സർവ്വേ ഫലങ്ങളാണ് ചില മാധ്യമങ്ങൾ പുറത്ത് വിടുന്നത്. ഇടതുപക്ഷം പ്രചാരണ രംഗത്ത് ഒട്ടേറെ മുൻപിലാണ്, സ്ഥാനാർത്ഥി നിർണയത്തിൽ നേടിയ മേൽക്കോയ്മ തങ്ങൾക്ക് ഇപ്പോഴും തുടരുവാൻ കഴിയുന്നുണ്ടന്ന് അവകാശപ്പെട്ട കെ ജെ തോമസ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിൽ  കോൺഗ്രസിനും, യു ഡി എഫിനും ഒരിക്കലും അനുകൂല ഘടകമായി മാറില്ലന്നും പറഞ്ഞു.

LEAVE A REPLY