മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം പ്രദേശം വികസനമുരടിപ്പിലാണെന്നാരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർത്തു. പരാജിതനായ എംഎൽഎ പദവിയൊഴിയുക, പഞ്ചായത്ത് ഭരണ സമിതി നാടിനാപത്ത് എന്നീ മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രതിഷേധത്തിൽ സിപിഎം ഏരിയാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗംവുമായ കെ.രാജേഷ് പ്രതിജ്ഞചൊല്ലികൊടുത്തു. ലോക്കൽ സെക്രട്ടറി സി.വി അനിൽകുമാർ, പി. ഷാനവാസ്, പി.എസ്. സുരേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.
ബൈപാസ് നിർമാണം പൂർത്തീകരിക്കുക, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കുക, സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുക, മിനി സിവിൽസ്റ്റേഷൻ നിർമിക്കുക. ടൗണിൽ രൂക്ഷമായിരിക്കുന്ന ഗതാഗത കുരുക്ക് പരിഹരിക്കുക, പഞ്ചായത്തിൽ ലൈഫ് പദ്ധതി സർവേയിൽ നടത്തിയ ക്രമക്കേടുകൾ പരിഹരിക്കുക, പഞ്ചായത്ത് പ്രദേശത്തെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, കംഫർട്ട് സ്റ്റേഷനിലെ മാലിന്യ പ്രശ്നം പരിഹരിക്കുക, എല്ലാ മേഖലകളിലും കുടിവെള്ള പദ്ധതികൾ നടപ്പാക്കുക, മണിമലയാറിനെ മാലിന്യമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരംനടത്തിയത്.