കാഞ്ഞിരപ്പള്ളി: കാലവര്‍ഷ- വെള്ളപ്പൊക്ക കെടുതികളില്‍ നഷ്ടം സംഭവി ച്ചവരെ പുനരധിവസിപ്പിക്കുവാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാ രും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും നാട്ടുകാരും വിവിധ സംഘടന കളും നടത്തുന്ന പ്രവര്‍ത്തനത്തെ എതിരാളികള്‍ പോലും അഭിനന്ദിച്ചിരി ക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് പറഞ്ഞു.

സി പി ഐ എം ന്റെ നേതൃത്വത്തില്‍ നിരാലംബര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു കെ ജെ തോമസ്.സി പി ഐ എം സംസ്ഥാനമൊട്ടാകെ നിരാലംബരായ 2200 പേര്‍ക്ക് വീടുവെച്ചു നല്‍കുന്നുണ്ട്. കിടപ്പു രോഗികളേയും മറ്റും ചികില്‍സിക്കുവാന്‍ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം ഏറെ സജീവമാണെന്നും കെ ജെ തോമസ് പറഞ്ഞു.

സി പി ഐ എം മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി വണ്ടന്‍പതാല്‍ അസംബനി പുതു പറമ്പില്‍ റസീനാക്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടിന് കെ ജെ തോമസ് തറക്കല്ലിട്ടു.ജില്ലാ കമ്മിറ്റിയംഗങ്ങളായ വി പി ഇസ്മായില്‍, അഡ്വ: പി ഷാ ന വാസ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി എസ് സുരേന്ദ്രന്‍, റജീനാ റഫീ ഖ്, മുണ്ടക്കയം ലോക്കല്‍ സെക്രട്ടറി സി വി അനില്‍കുമാര്‍, എം ജി രാജു, കെ എന്‍ സോമരാജന്‍, പി കെ പ്രദീപ്, പി എന്‍ സത്യന്‍, വി കെ.അന്‍സര്‍ എന്നിവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കല്‍ കമ്മിറ്റി കൊരട്ടി വട്ടവേലിപറമ്പില്‍ സനീതാ റെജിക്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടിനു് കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് തറക്കല്ലിട്ടു.കെ എന്‍ ദാമോദരന്‍, വി സജിന്‍ വട്ടപ്പള്ളി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ആര്‍ തങ്കപ്പന്‍, ഷാജി ജബ്ബാര്‍, ശ്യാമള ഗംഗാധരന്‍, എം വി മനോജ്, എ കെ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.