കാഞ്ഞിരപ്പള്ളി:സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.വി റസ്സൽ നയിക്കുന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ജനമുന്നേറ്റ ജാഥയ്ക്ക് വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണം ലഭിച്ചു.മഞ്ഞപ്പള്ളി,ആനക്ക ല്ല്,ആനിത്തോട്ടം,കാഞ്ഞിരപ്പള്ളി പേട്ട കവല,കുരിശുകവല,മണ്ണാറക്കയം,കറിപ്ലാവ്, പട്ടിമറ്റം,കുളപ്പുറം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി.

കൂവപ്പള്ളിയിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനെ കൂടാതെ വൈസ് ക്യാപ്റ്റൻ പ്രഫ:ആർ നരേന്ദ്രനാഥ്,ജാഥാ മാനേജർ വി പി ഇസ്മായിൽ,വി പി ഇബ്രാഹീം,കെ രാജേഷ്,ഗിരീഷ് എസ് നായർ,വി ജി ലാൽ,  സി ആർ ശ്രീകുമാർ,ജയിംസ് പി സൈമൺ,പി കെ നസീർ,ഷമീം അഹമ്മദ്,കെ.എൻ ദാ മോദരൻ,വി എൻ രാജേഷ്,പ്രശാന്ത് വിഷ്ണു,കാഞ്ഞിരപ്പള്ളി പഞ്ചായത്തു് പ്രസിഡണ്ട് ഷക്കീലാ നസീർ,വൈസ് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ എന്നിവർ സംസാരിച്ചു.