പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവക്കുള്ള വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീ കരിക്കുവാൻ സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള പാ യസ മേളയ്ക്ക് തുടക്കമായി.

കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളുടെ പരി ധിയിലായി 25000 ലിറ്റർ പായസമാണു് ഉണ്ടാക്കി നൽകുന്നത്. സിപിഐ എം ബ്രാഞ്ച് കമ്മിറ്റികൾ നേരത്തെ ഓർഡർ സ്വീകരിച്ച പ്രകാരം അതാത് വീടുകളിൽ ഒരു ലിറ്ററി ന് 200 രൂപ നിരക്കിൽ എത്തിച്ചു നൽകും.പാചക പ്രതിഭ പഴയിടം മോഹനൻ നമ്പൂതി രിയുടെ നേതൃത്വത്തിലാണ് പായസം ഉണ്ടാക്കുന്നത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് ഫറാ ഓഡിറ്റോറിയത്തിൻ്റെ വളപ്പിലാണ് പായസം ഉണ്ടാക്കുന്നത്. സിപിഐ എം  ഡിവൈ എഫ്ഐ പ്രവർത്തകർ പായസം ഓരോ ലിറ്റർ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി സ്റ്റിക്കർ ഒട്ടിച്ച് അതാത് ലോക്കൽ കമ്മിറ്റികൾക്ക് എണ്ണമനുസരിച്ച് കൈമാറും അടുത്ത മൂന്നു ദിവസം കൂടി ഇത് തുടരും.
കുട്ടിക്കലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വർക്ക് സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റിയാണു് വീട് നിർമ്മിച്ചു നൽകുന്നത്. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ യിലെ പാർട്ടി മെംബർമാരിൽ നിന്നും സംഭരിച്ച തുക ഉപയോഗിച്ചാണ് ഇതിനാവശ്യ മായ രണ്ടേക്കർ പത്തു സെൻ്റു സ്ഥലം വാങ്ങിയത്.15 വീടുകളുടെ നിർമ്മാണം ഏതാ ണ്ട് പൂർത്തിയായി. പത്തു വീടുകൾ ഇനി പൂർത്തീകരിക്കേണ്ടതുണ്ട്.ഇതിന് സഹായ മെന്ന നിലയിലാണ് ഏരിയാ കമ്മിറ്റി പായസ മേള സംഘടിപ്പിച്ചിട്ടുള്ളത്. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ഏരിയാ – ലോക്കൽ – ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ, ബഹുജന്ദ സംഘടനാ പ്രവർത്തകർ എന്നിവരാണ് പായസ മേളയ്ക്കു്ചുക്കാൻ പിടിക്കുന്നത്.