മുണ്ടക്കയം:രോഗത്താലും ,ഭിന്നശേഷിയാലും ബുദ്ധിമുട്ടുന്ന വണ്ടൻപത്താൽ അസംബനി യിലെ റസിയ പുതുപ്പറമ്പലിന്റെ നിർധന കുടുംബത്തിന് സിപിഎം മുണ്ടക്കയം ലോക്ക ൽ കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്റെ പണി ഉടൻ പൂർത്തിയാകും.

സാങ്കേതിക കാരണങ്ങളാൽ സർക്കാർ പദ്ധതികൾ ലഭിക്കാനാവാതെ വരുന്ന നിർധനർ ക്ക് സംസ്ഥാനമാകെ 2465 വീടുകൾ നിർമിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഭവന നിർമ്മാ ണത്തിന്റെ തറ കല്ലിടീൽ ജൂലൈ 25 നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ ജെ തോമസ് നിർവഹിച്ചു .540 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള വീട് 2മാസം കൊണ്ട് പൂർ ത്തീകരിച്ചു നിർധന കുടുംബത്തിന് കൈമാറുമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി സിവി അനിൽകുമാർ അറിയിച്ചു