സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതി രോധ ജാഥക്കു മാർച്ച് പത്തിന് വൈകുന്നേരം മൂന്നിന് ജില്ലാ അതിർത്തിയായ മുണ്ട ക്കയത്ത് വരവേൽപ്പു നൽകും. ശിങ്കാരമേളവും പൂരക്കാവടിയും അമ്മൻ കുടവും പൂ രമേളങ്ങളുമായി ചുവപ്പു സേനയുടെ ഗാർഡ് ഓഫ് ഓണർ നൽകി, മുത്തുക്കുടയും ചുവപ്പ് പതാകയും കയ്യിലേന്തിയ 1000 വനിതകൾ ജാഥയെ കല്ലേപ്പാലം ജംഗ്ഷനിൽ വരവേൽക്കും.
മന്ത്രി വിഎൻ വാസവൻ,സിപിഎം ജില്ലാ സെക്രട്ടറി എവി റസൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജെ തോമസ്, കെ അനിൽകുമാർ, ജില്ലയിലെ ഇടതുപക്ഷ എംഎൽ എമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ജാഥയെ സ്വീകരിക്കും.തുടർന്ന് തുറ ന്നജീപ്പിൽ ബസ്റ്റാൻഡിലെ സമ്മേളന നഗറിൽ ജാഥ എത്തിച്ചേർന്നു പൊതുസമ്മേളനം ആരംഭിക്കുന്നതുമാണ്.ജാഥ മാനേജർ പി കെ ബിജു, എം സ്വരാജ്, സി.എസ് സുജാത, ജയ്ക് പി തോമസ്,മുൻ മന്ത്രി കെടി ജലീൽ എന്നിവർ പ്രസംഗിക്കും.ജാഥാ സ്ഥീകരണ ത്തിനായി ജോയ് കെ ജോർജ് ചെയർമാനും കെ രാജേഷ് സെക്രട്ടറിയുമായി വിപുല മായ സ്വാഗതസംഘം പ്രവർത്തിച്ചു വരുന്നു.