വൃത്തിയുള്ള കേരളം പദ്ധതിയുടെ ഭാഗമയുള്ള സിപിഐ എംൻ്റെ മഴക്കാലപൂർവ്വ ശുചീകരണത്തിന് കാഞ്ഞിരപ്പള്ളി ഏരിയായിൽ തുടക്കമായി. മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തു. തങ്കമ്മ ജോർജു കുട്ടി, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ,ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, സിവി അനിൽകുമാർ, പിഎസ് സുരേന്ദ്രൻ, പികെ സണ്ണി, പി എസ് സജിമോൻ, എം ജി രാജു, പി കെ ബാലൻ,പി കെ സുധീർ, വി എൻ പീതാംബരൻ, ടി കെ ജയൻ, ഗോപീകൃഷ്ണൻ, സുജിത്ത് മണിമല എന്നിവരുടെ നേതൃത്വത്തിൽ ക്ലീനിംഗ് നടന്നു.

കാഞ്ഞിരപ്പള്ളി ഏരിയായിലെ 12 ലോക്കൽ കമ്മിറ്റികളുടെ കീഴിലുള്ള 226 ബ്രാഞ്ചു കളിലും മെയ് ഏഴാം തിയതി വരെ നടത്തും.സിഐടിയുവിൻ്റെ നേതൃത്വത്തിൽ യൂ ണിഫോം അണിഞ്ഞ ചുമട്ടുതൊഴിലാളികൾ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കൽ, കോരുത്തോട്, എരുമേലി, പാറത്തോട്, എലിക്കുളം പഞ്ചായത്തുകളിലെ വിവിധ വാർ ഡുകളിൽ ശുചീകരണ പ്രവർത്തനം നടത്തും.