രണ്ടു കോടിയിലേറെ രൂപ ചെലവിൽ സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മി റ്റിക്കു വേണ്ടി പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന് മെയ് ഒന്നിന്ന് രാവിലെ 9.30ന് തറക്കല്ലിടും.മുതിർന്ന നേതാവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമ സാണ് തറക്കല്ലിടുക.
കാഞ്ഞിരപ്പള്ളി കുരിശു കവലയിലുള്ള പഞ്ചായത്ത് ടൗൺ ഹാളിന് സമീപമാണ് 3 നി ലകളിലായി പുതിയ മന്ദിരം നിർമ്മിക്കുക. ഇവിടെ പാർട്ടി വാങ്ങിയ 12 സെൻ്റ് സ്ഥല ത്താണ് മന്ദിര നിർമ്മാണം. സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു ) ഓഫീസ്, പാലിയേറ്റീവ് സെൻ്റ ർ, ലൈബ്രറി ആൻഡ് റീഡിംഗ് റൂം, സോഷ്യൽ മീഡിയാ റൂം, കോൺഫറൻസ് ഹാൾ, വാഹന പാർക്കിംഗ് കേന്ദ്രം തുടങ്ങിയവ ഇതിലുണ്ടാക്കും. കാഞ്ഞിരപ്പള്ളി ഏരിയായി ലെ 12 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലുള്ള 4500 പാർട്ടി അംഗങ്ങളിൽ നിന്നും കെട്ടിട നിർമ്മാണത്തിനാവശ്യമായ തുക കണ്ടെത്തും.ഈ വർഷം അവസാനം പണി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
മുൻ നിയമസഭാംഗം കെ ജെ തോമസ് ചെയർമാനും തങ്കമ്മ ജോർജ് കുട്ടി ,ഷമീം അഹ മ്മദ് എന്നിവർ വൈസ് ചെയർമാൻമാരും കെ രാജേഷ് സെക്രട്ടറിയും അഡ്വ.പി ഷാന വാസ് ഖജാൻജിയുമായുള്ള 501 അംഗ കമ്മിറ്റിക്കാണു് നിർമ്മാണ ചുമതല.