സിപിഐ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള ഏകദിന ക്യാമ്പ് 17-ാം മൈൽ ഇളമ്പള്ളി അ നുഗ്രഹ റിന്യൂവൽ സെൻററിൽ നടന്നു. കാഞ്ഞിരപ്പള്ളി, കോട്ടയം, പുതുപ്പള്ളി, ചങ്ങ നാശ്ശേരി മണ്ഡലം കമ്മറ്റികളുടെ ക്യാമ്പാണ് നടന്നത്.കാഞ്ഞിരപ്പള്ളി മണ്ഡലം സെക്ര ട്ടറി എംഎ ഷാജി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന എക്സിക്കുട്ടീവ് സമിതി അം ഗം സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺട്രോൾ കമ്മറ്റി അംഗം ആർ സുശീലൻ ക്ലാസ് നയിച്ചു.150ലധികം ബ്രാഞ്ച് സെക്രട്ടറിമാർ പരിശീലന പരിപാടിയി ൽ പങ്കെടുത്തു.

സംസ്ഥാന സമിതി അംഗങ്ങളായ ഒപിഎ സലാം,വികെ സന്തോഷ് കു മാർ, ജില്ലാ സെ ക്രട്ടറി വി ബി വിനു, അസിസ്റ്റൻറ് സെക്രട്ടറിമാരായ മോഹൻ ചേന്ദംകുളം, ജോൺ വി ജോസഫ്, ജില്ലാ എക്സിക്കുട്ടീവ് കമ്മറ്റി അംഗം ഹേമലതാ പ്രേം സാഗർ, ജില്ലാക്കമ്മറ്റി അംഗങ്ങളായ രാജൻ ചെറുകാപ്പള്ളി, സുരേഷ് കെ ഗോപാൽ എന്നിവർ പ്രസംഗിച്ചു. ചങ്ങനാശ്ശേരി മണ്ഡലം സെക്രട്ടറി എം ആർ രഘുചന്ദ്രദാസ്, കോട്ടയം മണ്ഡലം സെക്ര ട്ടറി റ്റിസി ബിനോയ് , പുതുപ്പള്ളി മണ്ഡലം സെക്രട്ടറി പ്രദീപ് എന്നിവർ നേതൃത്വം ന ൽകി.