കാഞ്ഞിരപ്പള്ളി: വിജയപുരം രൂപതയുടെ പ്രധാന ധ്യാനകേന്ദ്രങ്ങളിലൊന്നായ പൊടി മറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാന കേന്ദ്രത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ ഏഴ് വരെ 29ാമത് പൊടിമറ്റം ബൈബിള്‍ കണ്‍വന്‍ഷന്‍ വൈകിട്ട് 4 മുതല്‍ 8.30 വരെ നടക്കും. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി, ഫാ. ആന്റണി പയ്യിപ്പള്ളി വി.സി എന്നിവര്‍ വചനപ്രഘോഷണം നടത്തും.

മൂന്നിന് വൈകിട്ട് 5ന് വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റിയന്‍ തെക്കേത്തേച്ചേ രിയില്‍ കുര്‍ബാനയര്‍പ്പിച്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് 5ന് ഫാ. ആന്റണി പയ്യപ്പള്ളി വി.സി കര്‍ബാന അര്‍പ്പിക്കും. 5ന് വൈകിട്ട് 5ന് കാഞ്ഞിരപ്പള്ളി കരിസ്മാറ്റിക് സോണ്‍ ഡയറക്ടര്‍ ഫാ. മാത്യു ഓലിയക്കല്‍ കുര്‍ബാന അര്‍പ്പിക്കും. 6ന് വൈകിട്ട് 5ന് കുട്ടിക്കാനം എല്‍കാല്‍മലോ ധ്യാനകേന്ദ്രത്തിലെ ഫാ. സിബി ജോണ്‍ ചന്ദ്രോ ത്ത് ഒ.സി.ഡി കുര്‍ബാന അര്‍പ്പിക്കും. 7ന് വൈകിട്ട് 5ന് വിജയപുരം രൂപത വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ കുര്‍ബാനയര്‍പ്പിക്കും.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമാപന സന്ദേശം നല്‍കും. എ ല്ലാ ദിവസവും വൈകിട്ട് 3.45ന് കുരിശിന്റെ വഴി, 4.30ന് ജപമാല, 6ന് വചന പ്രഘോ ഷണം, ആരാധന എന്നിവ നടക്കും. കുമ്പസാരം, കൗണ്‍സിലിംങ് എന്നീ ശുശ്രൂഷകള്‍ക്കും സൗകര്യമുണ്ടായിരിക്കും. രോഗികള്‍ക്കായി പ്രത്യേക ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്. ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പഴവക്കാട്ടില്‍, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ മാത്യു കുളമറ്റം, ജോര്‍ജ് അരീക്കാട്ടില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.