ചിറക്കടവ്: കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെ സഹകരണ മേഖലയെ കുത്തകകള്‍ക്ക് തീറെഴുതാന്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തി ലുള്ള ബി.ജെ.പി സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുകയാണ് എന്ന് ഡി.  സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. ചിറക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യു.ഡി.എഫ് നേതൃത്വം കൊടുക്കുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വ ന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ സഹകരണ ബാങ്കുകളില്‍ മുഴുവന്‍ കള്ളനോട്ടുകളാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാജ പ്രചാരണം നടത്തിയത് ഈ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.

കാര്‍ഷിക മേഖലയുള്‍പ്പടെ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് പി. എന്‍ ദാമോദരന്‍ പിള്ള നേതൃത്വം കൊടുക്കുന്ന നിലവിലെ ഭരണ സമിതി വീണ്ടും വിജയിച്ചു വരേണ്ടത് ജന നന്‍മയ്ക്ക് അനിവാര്യമാണ് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ.എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് പുളിക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ റോണി കെ ബേബി, ഷിന്‍സ് പീറ്റര്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ ഷാജി പാമ്പൂരി, സുമേഷ് ആന്‍ഡ്രൂസ്, ഷാജി നല്ലേപ്പറമ്പില്‍, ലാജി തോമസ്, കോണ്‍ഗ്രസ ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.