കാഞ്ഞിരപ്പള്ളി:ഭരണത്തിന്റെ സ്വാധീനത്തിൽ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ  കേസെടുത്ത് പ്രാദേശിക നേതാക്കളെ നിർവീര്യമാക്കാനാണ് പോലീസിന്റെ തീരുമാന മെങ്കിൽ അതിനെ പ്രതിരോധിക്കാനുള്ള കരുത്ത് കേരളത്തിലെ യു.ഡി.എഫിനുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി പി.എ സലീം. അന്യായമായ ഇന്ധന വിലവർദ്ധനവിനെതി രെ കോൺഗ്രസ്സ് രാജ്യവ്യാപകമായി നടത്തിയ ബന്ദിനോടനുബന്ധിച്ച് പ്രകടനം നടത്തി യ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കാത്തിരപ്പള്ളി പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മറ്റി ടൗണിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഡി.സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എ ഷെമീർ, റോണി കെ.ബേബി, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് റഹ്മത്തുള്ള കോട്ടവാതുക്കൽ, വി.യു. ഇർഷാദ്, അബ്ദുൽ മജീദ്, അജു പനയ്ക്കൽ, ജെയിംസ് പെരുമാകുന്നേൽ, ജിജോ കാവാലം ,ഒ.എം.ഷാജി, നായിഫ് ഫൈസി, സിബു ദേവസ്യ ,ഫസിലി കോട്ടവാതുക്കൽ, ടി.എസ്.നിസു, ഷെജി പാറയ്ക്കൽ, വി.യു.നൗഷാദ്, അഫ്സൽ കളരിയ്ക്കൽ, അൻവർ പുളിമൂട്ടിൽ, മാത്യു കുളങ്ങര,  രഞ്ജു തോമസ്, എം.കെ ഷെമീർ, അബ്ദുൾ ഫത്താഹ്, നിബു ഷൗക്കത്ത്, ഫൈസൽ.എം.കാസിം, കെ.എസ്.ഷിനാസ്, മുഹമ്മദ് സജാസ്, പി.പി.ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.നേരത്തേ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഷാജി പെരുന്നേപ്പറമ്പിൽ, ജോബ് വെട്ടം, റസിലി ആനിത്തോട്ടം, കെ.കെ.ബാബു, പി.എ അജി ,ഇ.എസ്.സജി, സുനു ആന്റണി, ടി. ഐ. നൗഷാദ്, സുനിൽ കൊച്ചു മoത്തിൽ ,നദീർ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകി.