കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 10 വർഷക്കാലം എം.പി. എന്ന നിലയിൽ ആന്റോ ആന്റണി പാർലമെന്റിനകത്തും പുറത്തും നടത്തിയ ഇടപ്പെടലുകൾ മാതൃകാപരമാണെന്ന് ഡി.സി .സി ജനറൽ സെക്രട്ടറി അഡ്വ.പി.ഏ.ഷെമീർ അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ്  പ ത്തനംതിട്ട പാർലമെന്റ് കമ്മറ്റി പ്രസിഡന്റ് റോബിൻ പരുമല നയിക്കുന്ന വികസന സ ന്ദേശ യാത്രയ്ക്ക് ടൗണിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.

പാർലമെന്റിൽ രാജ്യത്തെ നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോ ദ്യങ്ങൾ ചോദിച്ചതിലും പ്രാദേശിക വികസന ഫണ്ടുകൾ ചെലവഴിച്ചതിലും ഒന്നാം സ്ഥാ നം അദ്ദേഹത്തിനായിരുന്നു. പാർലമെന്റ് മണ്ഡലത്തിൽ ആരംഭിച്ച കേന്ദ്രീയ വിദ്യാലയ ങ്ങളും പാസ്പ്പോർട്ട് സേവാകേന്ദ്രവും കേന്ദ്രഫണ്ടുകൾ ചെലവഴിച്ചുള്ള റോഡുകളും ഇ തിന് ഉദാഹരണങ്ങളാണ്. നിയോജക മണ്ഡലം പ്രസിഡൻറ് ഫെമി മാത്യുവിന്റെ അധ്യ ക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജോമോൻ, പാർലമെന്റ് സെക്രട്ടറിമാരായ രഞ്ചു തോമസ്, ആബിത്ത് ഷെഹിൻ, അജിത്ത് അയിരൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ്, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ ,ഒ.എം.ഷാജി, നായിഫ് ഫൈസി, അബ്ദുൾ മജീദ്, മാത്യു കുളങ്ങര, സിബു ദേവസ്യ, എം.കെ.ഷെമീർ, കെ.എൻ.നൈസാം, ടിഹാന ബഷീർ,അൽഫാസ് റഷീദ്,, അസീബ് ഈട്ടിക്കൽ, ഇ.എസ്.സജി, അബീസ് ടി.ഇസ്മായിൽ, സുനിൽ ഉപ്പൂട്ടിൽ, ഫസിലി കോട്ടവാതുക്കൽ, സുമേഷ് ടി.നായർ ,ഷിജോ കൊട്ടാരം, അജിമോൻ ജബ്ബാർ ,ഷാജി തുണ്ടിയിൽ ,അശോക് ദാസ് എന്നിവർ പ്രസംഗിച്ചു. ജാഥാ ക്യാപ്ടൻ റോബിൻ പരുമല മറുപടി പ്രസംഗം നടത്തി.