കാഞ്ഞിരപ്പള്ളി : പിസി.ജോര്‍ജ് എം.എല്‍.എ യെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തി പ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടി നിരന്തരമായി സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അശ്ലീലച്ചുവകലര്‍ന്നതും,വെക്തിപരമായ അധിക്ഷേപങ്ങളോടെ അപകീര്‍ത്തിപ്പെടുത്തു ന്നതിനുമെതിരെ ഡോണ്‍ മാത്യു, ഷിബു സി.എസ്,ജസ്റ്റിന്‍ ജോര്‍ജ്, റെജിന്‍ റഫീഖ്, അഭി ലാഷ് ഷാസ്,സന്തോഷ് മാഞ്ഞാക്കന്‍,ജിതിന്‍ എം ജയന്‍ എന്നിവര്‍ക്കെതിരെ കേരളാ യുവ ജനപക്ഷം കോട്ടയം ജില്ലാ സെക്രട്ടറി റെനീഷ് ചൂണ്ടച്ചേരി കാഞ്ഞിരപ്പള്ളി സര്‍ക്കി ള്‍ ഇന്‍സ്പെക്ടര്‍ മുന്‍പാകെ പരാതി നല്‍കി.

പിസി ജോര്‍ജിന് പൊതുജനമധ്യത്തില്‍ കിട്ടുന്ന വര്‍ദ്ധിച്ച സ്വീകാര്യതയിലും, പിന്തുണയി ലും വിറളി പൂണ്ടവരാണിതിന് പിന്നിലെന്നും ഇത്തരക്കാരെ കഴിഞ്ഞ നിയമസഭാ തിരെ ഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ജനത കെട്ടിവച്ച കാശ് പോലും വാങ്ങിക്കാന്‍ അനുവദിക്കാതെ മൂന്നാം സ്ഥാനത്താക്കി യമപുരിക്കയച്ചതും ഓര്‍ത്താല്‍ നന്നായിരിക്കുമെന്നും റെനീഷ് ചൂണ്ടച്ചേരി കുറ്റപ്പെടുത്തി.