കാഞ്ഞിരപ്പളളി :കുട്ടികളിലെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതി നായി 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രി ശിശുരോഗവിഭാഗത്തി ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കുട്ടികള്‍ക്കായുളള കളറിംഗ്, പെന്‍ സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ ‘ മാരിവില്ല് ശനിയാഴ്ച്ച രാവിലെ 9.30ന് ആശുപത്രി അങ്കണത്തില്‍ നടക്കും.മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത 5 വയ സ് വരെ പ്രായമുളള കുട്ടികള്‍ക്ക് കളറിംഗ് മത്സരവും,5 മുതല്‍ 10 വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ് മത്സരവുമാണ് സം ഘടിപ്പിച്ചിരിക്കുന്നത്.

ഒന്ന്,രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം മൂവായിരം,രണ്ടായിരം രൂപയും,പ്രോത്സാഹന സമ്മാനമായി ഓരോ വിഭാഗത്തിലേയും അഞ്ച്‌ പേര്‍ക്ക് ആയിരം രൂപ ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കേറ്റും ലഭിക്കുന്ന താണ്. കുട്ടികള്‍ക്കായി വിവിധ തത്സമയ കലാമത്സരങ്ങളും, പ്രോഗ്രാമു കളും, സമ്മാനങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മത്സരത്തില്‍ പങ്കെടു ക്കുന്നവര്‍ക്ക് മത്സരാവശ്യത്തിനുളള സാമഗ്രികള്‍ സൗജന്യമായി ലഭിക്കുന്ന താണ്. മത്സരാര്‍ത്ഥികള്‍ ജനനതീയതി തെളിയിക്കുന്ന രേഖകളോ സ്‌കൂള്‍ അധികാരികളുടെ സാക്ഷ്യപത്രമോ ഹാജരാക്കേണ്ടതാണ്.

LEAVE A REPLY