കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാൻ നടപടിയില്ല. പഞ്ചായ ത്തുമായി ഏർപ്പെട്ട വ്യവസ്ഥകളിൽ ലംഘനം നടത്തിയതിനാൽ കരാറുകാരനെ ഒഴിവാ ക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.
 അറ്റകുറ്റപണികൾക്കായി ബസ്റ്റാന്റ് അടച്ച അന്നു പൂട്ടിയതാണ്  കാഞ്ഞിരപ്പള്ളി കംഫ ർട്ട് സ്റ്റേഷൻ.ബസ്റ്റാന്റ് തുറന്ന് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ  കംഫർട്ട് സ്റ്റേ ഷൻ തുറന്ന് നൽകാൻ കഴിഞ്ഞിട്ടില്ല.പുതിയസെപ്റ്റിക് ടാങ്കിന്റെ നിർമ്മാണം പൂർത്തി യായങ്കിലും  ഇതിൽ ഉറവ ജലം വന്നടിഞ്ഞ സ്ഥിതിയാണ്. കംഫർട്ട് സ്റ്റേഷനിലെ മാലിന്യം ഒഴുക്കുന്നതിന് മാർഗ്ഗമില്ലാതാകാൻ ഇതാണ്  കാരണം.കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാൻ തടസ്സമായി  കരാറുകാരൻ ഉയർത്തുന്നതും ഈ കാരണം തന്നെയാണ്.എന്നാൽ റെഡിമെ യ്ഡ് സെപ്റ്റിക് ടാങ്കിന് പകരം കോൺക്രീറ്റ് ടാങ്ക് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
നേരത്തെ ഇവിടെ ഉറവ ഉണ്ടന്ന് കണ്ടെത്തിയതിനെ തുടർന്ന്  റെഡിമെയ്ഡ് ടാങ്ക് സ്ഥാപി ക്കണമെന്ന് വാർഡ്മെമ്പറടക്കംആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതിന് തയ്യാറാകാതിരുന്ന കരാറുകാരൻ ഇവിടെ കോൺക്രീറ്റ് ടാങ്ക് നിർമ്മിക്കുകയായിരുന്നു.കരാറുകാരന്റെ വീ ഴ്ച മൂലമാണ് കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാൻകഴിയാത്തതെന്നആരോപണവും ഇ താടെ ശക്തമായി.കംഫർട്ട് സ്റ്റേഷനിലെ മാലിന്യം നീക്കം ചെയ്യാനുള്ള മാർഗ്ഗം കണ്ടെ ത്തി അത് തുറന്ന് നൽകേണ്ടത് കരാറുകാരനാണന്ന് പഞ്ചായത്ത് രേഖകളിൽ വ്യക്തമാണ്.
മിനിട്സ്ബുക്കിൽ പതിമൂന്നാമത്തെ വ്യവസ്ഥയായി ഇത് എഴുതി ചേർത്തിട്ടുമുണ്ട്. എന്നിട്ടും കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാതെ പൊതു ജനത്തെയൊന്നാകെ വെല്ലു വി ളിക്കു കയാണ് കരാറുകാരൻ.