കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം ഒഴുക്കാൻകാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴ യോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ നീക്കം. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയുടെ തീരുമാനം വരുന്ന പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ചക്കെടുക്കും. കാഞ്ഞിര പ്പള്ളി സ്വകാര്യ ബസ്റ്റാന്റിന്റെ പുനർനിർമ്മാണം നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാൻ തീരുമാനമുണ്ടായിട്ടില്ല. ഇവിടെ നിന്നുള്ള മാലിന്യം എത്തിക്കാൻ സെപ്റ്റിക് ടാങ്കില്ല എന്നതാണ് ഇത് തുറന്ന് നൽകാതിരിക്കുന്നതിന് കരാ റുകാരൻ ഉന്നയിക്കുന്ന ന്യായം.

സ്റ്റാന്റിനുള്ളിലെ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം ഇരുന്ന സ്ഥലം സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനായി നീക്കിയിട്ടിരുന്നുവെങ്കിലും ഇത് നിർമ്മിച്ചിരുന്നില്ല. വെള്ളത്തിന്റെ ഒഴുക്കുണ്ട് എന്നതാണ് ഇവിടെ ടാങ്ക് നിർമ്മിക്കാതിരിക്കാൻ കാരണം. ഈ സാഹചര്യ ത്തിലാണ് വ്യാഴാഴ്ച ചേർന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചിറ്റാർപ്പു ഴയോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനുള്ള വിവാദ തീരുമാനം കൈകൊണ്ടത്. അഞ്ചംഗ സ്റ്റാന്റിംഗ് കമ്മറ്റിയിലെ നാലുപേരാണ് യോഗത്തിൽ പങ്കെടുത്തത്, പ്രസിഡ ന്റ് വൈസ് പ്രസിഡന്റ്, പാർലമെന്ററി പാർട്ടി ലീഡർ എന്നിവരുംകമ്മറ്റിയിലു ണ്ടായിരുന്നു.

സ്റ്റാന്റിനുള്ളിലെ കംഫർട്ട് സ്റ്റേഷനിൽ നിന്ന് ഓടയിലൂടെ പൈപ്പുകൾ സ്ഥാപിച്ച് ചിറ്റാർ പുഴയോരത്ത് പഞ്ചായത്ത് വക സ്ഥലത്ത് നിർമ്മിക്കുന്ന സെപ്റ്റിക് ടാങ്കി ലേക്ക് മാലിന്യം എത്തിക്കാനാണ് കമ്മറ്റിയിലെടുത്ത തീരുമാനം. വരുന്ന പഞ്ചായത്ത് കമ്മറ്റിയിൽ ഇതിന് അംഗീകാരം നേടിയെടുക്കാനാണ് ഭരണസമിതിയുടെ നീക്കം. ഒരു കോടിയോളം രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച ബസ്റ്റാന്റിന്റെ കോൺക്രീറ്റ് അടക്കം തകർത്ത് വേണം ഇത്തരത്തിൽ പൈപ്പുകൾ സ്ഥാപിക്കാനെന്നിരിക്കെ ഇതിനെതിരെ പ്രതിക്ഷേധം ഉയർന്ന് കഴിഞ്ഞു.

ഇത്തരമൊരു നീക്കം ചിറ്റാർപുഴയെ മലിനപ്പെടുത്താനെ ഉപകരിക്കൂ എന്ന പരാതി യും ഉയർന്നിട്ടുണ്ട്.സ്റ്റാന്റിനുള്ളിൽ നീക്കിയിട്ടിരിക്കുന്ന സ്ഥലത്ത് റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്നിരിക്കെ പുഴയയെ മലിനപ്പെടുത്തുന്ന നീക്കം കരാറുകാരനെ വഴിവിട്ട് സഹായിക്കാനാണന്നും ആക്ഷേ പമുണ്ട്. എന്നാൽ ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ തീരുമാനമെ ടുത്തതായുള്ള വാർത്ത പഞ്ചായത്ത് നിഷേധിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റിയിൽ രണ്ട് അഭിപ്രായങ്ങൾ ഉയർന്നു എന്നത് ശരിയാണന്നും പൊ തുജനത്തിന് ദേഷകരമാകുന്ന തീരുമാനങ്ങൾ ഭരണ സമിതി കൈക്കൊള്ളില്ലന്നും വൈസ് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ പറഞ്ഞു.