കനത്ത മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ ലക്ഷങ്ങളുടെ നാശനഷ്ടം. കാറ്റിൽ തകർന്ന പൊടിമറ്റം സെന്റ് ജോസഫ് സ്കൂൾ ജില്ല കളക്ടർ ബി എസ് തിരുമേനി സന്ദർശിച്ചു .തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റാണ് നാശനഷ്ടം വിതച്ചത്. മേഖലയിൽ അരക്കോടിയിലധി രൂപയുടെ നാശനഷ്ടമാണുണ്ടായത്.

പൊടിമറ്റം സെന്റ് ജോസഫ്‌സ് സ്‌കൂളിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് മേൽ ക്കൂര തകർന്നു. കാറ്റിൽ ഓടുകൾ നിലംപതിച്ചു. വിദ്യാർഥികളും അധ്യാപകരും ക്ലാസ് മുറികളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷ പെട്ടത്.

പൊടിമറ്റം സി.എം.സി സന്യാസ സമൂഹത്തിന്റെ കാർമ്മൽ ഹോസ്റ്റലിന്റെ മേൽക്കൂ രയും കാറ്റിൽ തകർന്നു. മേൽക്കൂരയുടെ ഷീറ്റും ഓടുകളും കാറ്റിൽ പറന്ന് പോയി. ഓടുകളും മേൽക്കുരയുടെ ഇരുമ്പ് കമ്പികളും തകർന്ന് മുറികളിലേക്ക് വീണു.ഇവിടെ യും വിദ്യാർത്ഥിനികൾ ഉണ്ടായിരുന്നെങ്കിലും പരുക്കേല്ക്കാതെ രക്ഷപ്പെട്ടു.പ്രദേശ ത്ത് നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ജില്ലകളക്ടർ ബി എസ് തിരുമേനി സന്ദർശിച്ചു. രാവിലെ 9.30 ഓടെ സെന്റ് ജോസഫ് എൽപി സ്കൂളിലെത്തിയ കളക്ടർ സ്കൂളധി കൃതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.തുടർന്ന് സി.എംസി സന്യാസസമൂഹത്തി ന്റെ കാർമൽ ഹോസ്റ്റലും സന്ദർശിച്ചു. ഇവിടുത്തെയും നാശനഷ്ടങ്ങൾ വിലയിരുത്തി യ അദ്ദേഹം നഷ്ടങ്ങൾ കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോടവശ്യ പ്പെട്ടു. ഇതിനിടെ പ്രദേശത്തെ താറുമാറായ ഗതാഗത, വൈദ്യുതി സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ നപടികൾ പുരോഗമിക്കുകയാണ്.മരം വീണതിനെ തുടർന്ന് തടസപ്പെട്ട ആനക്കല്ല് പൊടിമറ്റം റോഡിലെ ഗതാഗതം പുന: സ്ഥാപിക്കാൻ ഇനിയും സമയം വേണ്ടിവരും, വൈദ്യുതി ബന്ധം പഴയ സ്ഥിതിയിലാ ക്കുവാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.