കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയിലെ കാഞ്ഞി രപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്ര ത്തില്‍ 2023 ജൂലൈ 3ന് ആരംഭിക്കുന്ന സൗജന്യ പിഎസ്സി കോച്ചിങ് ബാച്ചിലേക്ക്  അ പേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം തികച്ചും സൗജന്യമായിരിക്കും. 2 റെഗുലര്‍ ബാച്ചു കളും ഹോളിഡേ ബാച്ചും ആണ് നടത്തപെടുന്നത്. ആറു മാസക്കാലമാണ് പരിശീലന കാലാവധി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 20.
ഉദ്യോഗാര്‍ത്ഥികള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട 18 വയസ് തികഞ്ഞവരും ,എസ് എസ് എല്‍ സി യോ, ഉയര്‍ന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. അപേക്ഷകര്‍ വ്യ ക്തിഗതവിവരങ്ങള്‍ , 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,ആധാർ കാർഡ് എന്നിവയുടെ കോപ്പി സഹിതം പ്രിന്‍സിപ്പാള്‍ , സി സി എം വൈ ,നൈനാര്‍ പള്ളി ബില്‍ഡിംഗ്‌ , കാഞ്ഞിരപ്പള്ളി പി ഓ -686507 എന്ന വിലാസത്തിലോ , നേരിട്ടോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷഫോറം ഓഫീ സില്‍ നിന്ന് ലഭിക്കും.വിശദവിവരങ്ങള്‍ക്ക്, 9947066889 9048345123, 9496223724, 04828-202069 എന്ന നമ്പറില്‍ ബന്ധപെടുക.