പരിസരശുചിത്വ സന്ദേശം കുട്ടികളിലൂടെ സമൂഹത്തിൽ എത്തിക്കുന്നതിന് ലക്ഷ്യമിടു ന്ന പരിപാടിയാണ് ബക്കറ്റ ചലഞ്ച്‌.വീടും പരിസരവും ഒപ്പം നാടും ശുചീകരിക്കുന്ന തിനുള്ള വെല്ലുവിളി കുട്ടികൾ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ബക്കറ്റ് ചലഞ്ചിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ഷാജി തോമസ് നിർവഹിച്ചു.പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,പി.ടിഎ പ്രസിഡന്റ് ഷൈനു ചാക്കോ,വൈസ് പ്രസിഡന്റ് കൃഷണ കുമാർ എസ്,മദർ പി ടി എ പ്രസിഡന്റ് ശ്രീജ ബിജു,ജോബിൻ തോമസ്,സാം വർഗീ സ് എന്നിവർ പ്രസംഗിച്ചു .

ചലഞ്ച്‌ ഏറ്റെടുത്തുകൊണ്ട് വിദ്യാർത്ഥികൾ സ്‌കൂൾ മുറ്റത്ത് ബക്കെറ്റ് നിറയെ വെ ള്ളം തലയിലൂടെ ഒഴുക്കി ചാലെഞ്ചിനു തുടക്കമിട്ടു .കയ്യടിച്ചും പരിസര ശുചിത്വ മുദ്രാഗീതങ്ങൾ മുഴക്കിയും മറ്റ് കുട്ടികൾ പ്രോത്സാഹിപ്പിച്ചു.അധ്യാപകരും രക്ഷിതാ ക്കളും കുട്ടികൾക്കൊപ്പം ചേർന്നു .ഗാന്ധി ജയന്തി ദിനത്തിൽ തന്റെ വീടും പരിസര വും ശുചീകരിക്കുമെന്നും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുമെന്നും പ്രതിജ്ഞയെടു ത്തു .

വിദ്യാർത്ഥികളായ സോനാമോൾ സിജി,അഭിജിത് കെ എ,ദേവിക ബിജു,റിബെക്ക മറിയം സിറിയക്,മേരി മിയ വർഗീസ്,അസ്ന പി എ,അലീന മനോജ്,ആദർശ് മനോജ് ,ആഷിക് രാജേഷ്,ജെറിൻ ഷിനോജ് എന്നിവരടങ്ങുന്ന കുട്ടിക്കൂട്ടമാണ് ബക്കറ്റ് ചലഞ്ചി ന്റെ പിന്നിൽ .ഇന്ന് ചാലെഞ്ചിൽ പങ്കെടുക്കുന്ന കുട്ടികൾ വീടും പരിസരവും ശുചീക രണം നടത്തി മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിക്കും.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരി ത സേനയുടെ സഹായത്തോടെ റീ സൈക്ലിങിനായി നൽകും.ഹരിത കേരളമിഷൻ ഇതി ന് ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.പ്രവർത്തനം പൂർത്തിയാക്കുന്ന കുട്ടികൾ ഒരു ബക്കറ്റ് വെള്ളം തലയിലൂടെ ഒഴുക്കും തുടർന്ന് മറ്റുള്ളവരെ ചാലെഞ്ചി ൽ പങ്കാളികളാക്കുകയാണ് ലക്‌ഷ്യം . ഏറ്റവും മികവോടെ ചലഞ്ച്‌ പൂർത്തിയാക്കുന്ന വർക്ക് പി ടി എ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .

LEAVE A REPLY