കാഞ്ഞിരപ്പള്ളി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 4ാം വാർഡിൽ വില്ലണി മിച്ചഭൂമി തോട് ശുചീകരിച്ചു. തോട്ടിലെ പോളകൾ നീക്കം ചെയ്തും ആഴം കൂട്ടിയും ആനക്കല്ല്-പൊന്മല തോടിലേക്കുള്ള നിരൊഴുക്കിന്റെ തടസവും മാറ്റി. മഴക്കാ ലത്ത് വെള്ളം കയറി ദുരിതമനുഭവിക്കുന്ന വില്ലണി മിച്ചഭൂമിയിലെ നിരവധി കുടുംബ ങ്ങൾക്ക് ആശ്വാസവുമായി ഈ പ്രവർത്തനം മാറി ജനകീയ കൂട്ടായ്മയിലൂടെയും പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തിയും ആണ് പദ്ധതി വാർഡിൽ നടപ്പാക്കിയത്.

പദ്ധതിയുടെ ഉദ്ഘാടനം വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വിദ്യാരാജേഷ് നിർവഹിച്ചു. സി.ഡി.എസ് അംഗം മിനി ബിനു അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്തംഗം കെ. രാജേഷ് വാർഡ് വികസന സമിതി അംഗങ്ങളായ പി.കെ ഷാജി, നെജിമോൻ, കെ.ബി നിസ്സാർ’, റ്റി.എസ് തയൂബ് എന്നിവർ സംസാരിച്ചു.