കാഞ്ഞിരപ്പള്ളി:ചിറ്റാർപുഴ പുനർജനി പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർ ത്തനങ്ങൾക്ക് തുടക്കമായി.ചിറ്റാർപുഴയിലേക്കെത്തുന്ന കൊടുവന്താനം തോടിന്റെ ഉ ദ്ഭവ സ്ഥാനത്ത് നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.പ്ലാസ്റ്റിക്, ഡയപ്പർ, അടുക്കള മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച് വൃത്തിഹീനമായി രുന്ന പ്രദേശം ശുചീകരിച്ച് ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കി. ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതി, ഹരിത കേരളം മിഷൻ, കുടുംബശ്രീ, സ്വരുമ ചാരിറ്റ ബിൾ സൊസൈറ്റി, സാഫ് എന്നിവയുടെ കൂട്ടായ്മയിൽ നടന്ന ശുചീകരണ പ്രവർത്തന ങ്ങൾ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ റോസമ്മ വെട്ടിത്താനം ഉദ്ഘാടനം ചെയ്തു.ചിറ്റാർപുഴ പുനർജനി പദ്ധതി ജനറൽ കൺവീനറും, പഞ്ചായത്തംഗവുമായ എം.എ.റി ബിൻ ഷാ, ചെയർമാൻ സ്കറിയാ ഞാവള്ളി, കൊടുവന്താനം പള്ളി പ്രസിഡണ്ട് നസീർ കരിപ്പായിൽ, കൊടുവന്താനം – പൊട്ടത്തോട് സംരക്ഷണ സമിതി കൺവീനർ റിയാസ് കാൾടെക്സ്,അപ്പച്ചൻ വെട്ടിത്താനം,ഹരിത കേരളം മിഷൻ പ്രതിനിധികളായ അൻഷാദ് ഇസ്മായിൽ,വിപിൻ രാജു, സന്നദ്ധ പ്രവർത്തകരായ പി.പി.അഹമ്മദ് ഖാൻ, ജോർജ് കോര,ഷാജി വലിയകുന്നത്ത്, ഹാജി.എം.എ.ഹസൻകുഞ്ഞ്, പി.എ.ഷരീഫ്, ബിനു പ ത്യാല,ബിജു കരോട്ടുമഠം, ഇഖ്ബാൽ ഇല്ലത്ത്പറമ്പിൽ, ദീപ്തി ഷാജി, നാസർ ചുന്തിരം പറമ്പിൽ നജ്മുന്നീസാ ,കെ.കെ.സതീഷ്കുമാർ, നിയാസ് അഹമ്മദ്,സുരേന്ദ്രൻ എന്നിവ രുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.ശുചീകരിച്ച പ്രദേശങ്ങൾ സംരക്ഷിക്കാൻ ക്യാമറ അടക്കമുള്ള നിരീക്ഷണ സംവിധാന ങ്ങൾ ഏർപ്പെടുത്തുമെന്നും, കൊടുവന്താനം – പൊട്ടത്തോട് പ്രദേശത്തിന്റെ ശുചീകരണ -സംരക്ഷണ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും തുടരുമെന്നും സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.