പൊൻകുന്നം:ഒൻപതു കോടി 53 ലക്ഷം രൂപ മുടക്കി നാലു നിലകളിലായി നിർമിച്ച മിനിസിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം ഒൻപതിന് നടക്കുമെന്ന് സ്വാഗത സംഘം രക്ഷാ ധികാരി ഡോ.എൻ.ജയരാജ് എംഎൽഎ, കൺവിനർ കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസ് ജോർജ് എന്നിവർ അറിയിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി എഴ്,എട്ട് തീയതികളിലായി സംസ്കാരിക പരിപാടികളും വിവിധ പ്രദർശനങ്ങളും നടക്കും.

 പ്രദർശനങ്ങൾ 
ഏഴിന് രാവിലെ സംസ്ഥാന പുരാവസ്തു പുരാരേഖ– മ്യൂസിയം വകുപ്പ്, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം എന്നിവയുടെ തത്സമയ ചുവർചിത്ര ചിത്രീകരണം. പൊൻ കുന്നം ഫോട്ടോഗ്രാഫേഴ്സ് , കേരള കാർട്ടൂൺ അക്കാദമിയിലെ കലാകാരന്മാരുടെ പ്രദ ർശനം. എൻബിഎസിന്റെ പുസ്തമേള.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാ ടി ഉദ്ഘാടനം ചെയ്യും.ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ അധ്യക്ഷത വഹിക്കും.ഉച്ചകഴിഞ്ഞ് 1.30ന് പെൻകുന്നം വികസനവും– സാധ്യതകളും സെമിനാർ. നാലിന് ചിറക്കടവിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദരം. ആറിന് കലാ സന്ധ്യ കോട്ടയം നസീർ ഉദ്ഘാടനം ചെയ്യും. 6.30ന് തിരുവാതിര, 6.45ന് ഒപ്പന,ഏഴിന് മാർഗം കളി, 7.30ന് നാടൻപാട്ട്, എട്ടിന് ശരനൃത്തം,ഒൻപതിന് സംഗീതനിശ

കാർട്ടൂൺ കളരി
ഏട്ടിന് രാവിലെ ഒൻപത് മുതൽ പ്രദർശനങ്ങൾ, 11ന് അനിൽ വേഗ, പ്രസന്നൻ ചമ്പ ക്കര എന്നിവരുടെ കാർട്ടൂൺ കളരി, വൈകിട്ട് നാലിന് ഗാനോത്സവം, 5.30ന് മിനി മിമിക്സ്, ആറിന് കരാട്ടേ പ്രദർശനം, ഏഴിന് നൃത്തനൃത്യങ്ങൾ, 7.30ന് യോഗ പ്രദർ ശനം, എട്ടിന് ഫോക് ലോർ അക്കദമിയുടെ നാടൻ പാട്ട് വിസ്മയം– പൊലിയാട്ടം.

മിനി സിവിൽ സ്റ്റേഷൻ സമർപ്പണം

എട്ടിന് രാവിലെ ഒൻപതിന് പ്രദർശനങ്ങൾ, വൈകിട്ട് നാലിന് പ്രമുഖ കാർട്ടൂണി സ്റ്റുകൾ പങ്കെടുക്കുന്ന ലൈവ് കാരിക്കേച്ചർ ഷോ, അഞ്ചിന് സ്വീകരണ ഘോഷയാത്ര, 5.30ന് സ്വീകരണ സമ്മേളനം, ഡോ.എൻ.ജയരാജ് എംഎൽഎ അധ്യക്ഷത വഹിക്കും.

സിവിൽ സ്റ്റേഷൻ സമർപ്പണം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും. പ്രവർത്തോ ദ്ഘാടനവും ഗ്രീൻ പ്രോട്ടോകോളും മന്ത്രി ഡോ.ടി.എം.തോമസ് ഐസ്ക് നിർവഹി ക്കും. ആന്റോ ആന്റണി എംപി പ്രഭാഷണം നടത്തും.വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ,ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ശശികല നായർ എന്നിവർ പ്രസംഗിക്കും. കലക്ടർ ബി.എസ്.തിരുമേനി സ്വാഗതവും തഹസിൽദാർ ജോസ് ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തും. രാത്രി ഏഴിന് പൊൻകുന്നം പ്രണവി ന്റെ ഗാനമേളയും ഫിഗർ ഷോയും.സിവിൽ സ്റ്റേഷൻ ഇങ്ങനെ

എട്ടുവർഷം മുമ്പ് നിർമാണം തുടങ്ങി. 9.56 കോടി രൂപ മുതൽ മുടക്കിയാണ് നാലു നിലകളിലായി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 59,500 ചതു രശ്രയടി വിസ്തൃതി. 8288 ച. അടിയിൽ താഴത്തെ നില വാഹന പാർക്കിങിന്. എക്സൈസ് വകുപ്പിന്റെ സ്റ്റോർ മുറിയും ലീഗൽ മെട്രോളജിയുടെ ത്രാസുകൾ പതി പ്പിക്കാനുള്ള സൗകര്യവും ഇലക്ട്രിക്കൽ വിഭാഗവും താഴത്തെ നിലയിലുണ്ടാകും. ഭൂഗർഭ ജലസംഭരണി സംവിധാനവും ഉണ്ട്.

ലിഫ്റ്റ്
‌മുഴുവൻ സമയവും സംഗീതത്താൽ മുഖരിതമാകുന്ന ആധുനിക രീതിയിലുള്ള ലിഫ്റ്റ് സിവിൽ സ്റ്റേഷന്റെ പ്രത്യേകതയാണ്.വൈദ്യുതി മുടക്കത്തിൽ പാതിവഴിയിലാകുന്ന ലിഫ്റ്റ് കൈകൊണ്ടു പ്രവർത്തിപ്പിച്ച് തൊട്ടടുത്ത നിലയിൽ എത്തിക്കാനാവും. മറ്റുള്ള ലിഫ്റ്റുകളെ അപേക്ഷിച്ച് മുൻവശം ചില്ലിട്ടതായതിനാൽ ലിഫ്റ്റിൽ പോകുന്നവർക്കും പുറത്തു നിൽക്കുന്നവർക്കും പരസ്പരം കാണാനാകും.വരുന്നത് ഒൻപത് ഓഫിസുകൾ 

വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന ഒൻപത് ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റും. പൊൻകുന്നം സബ് റജിസ്ട്രാർ ഓഫിസ്, സബ് ട്രഷറി, ലീഗൽ മെട്രോളജി വകുപ്പ് , ചിറക്കടവ് വില്ലേജ് ഓഫിസ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, നികുതി വകുപ്പ് എന്നിവയാണ് മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നത്.

ഒന്നാമത്തെ നിലയിൽ സബ് ട്രഷറിയും അതിനോടനുബന്ധിച്ച് ഒരു എടിഎം കൗണ്ട റുമുണ്ട്. കൂടാതെ വില്ലേജ് ഓഫിസും സബ് റജിസ്ട്രാർ ഓഫിസും ഇവിടെത്തന്നെ യാണ്. റജിസ്ട്രാർ റൂമിനോട് ചേർന്ന് വിശാലമായ റെക്കോർഡ് മുറിയും തയാറാ ക്കിയിട്ടുണ്ട്.രണ്ടാം നിലയിൽ കൊമേഴ്സ്യൽ ടാക്സ്, ആർടിഒ, മൃഗസംരക്ഷണ വകു പ്പിന്റെ ഐസിഡിപി എന്നീ ഓഫിസുകൾ.ലീഗൽ മെട്രോളജി ഓഫിസ്, ലാബ്, എക്സൈസ് ഓഫിസ് എന്നിവ പ്രവർത്തിക്കും. ഇതുകൂടാതെ എംപിക്കും എംഎൽ എക്കുമായി ഓഫിസ് മുറി, കോൺഫറൻസ് ഹാൾ ,വിഐപി ലോഞ്ച് എന്നിവയും ഉണ്ടാകും.