കെഎസ്ആര്‍ടിസി ബസിനെ ‘ഹൃദയത്തിന്റെ വടക്കു കിഴക്കേ മൂലയില്‍’ പ്രതിഷ്ഠിച്ച പെണ്‍കുട്ടിയെ കണ്ടെത്തി. കാത്തിരുന്ന ഇഷ്ട ബസ് കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടതു പോലെ ഈരാറ്റുപേട്ട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ചങ്ക് ബസിനെ സ്‌നേഹിച്ച ആ പെണ്‍കു ട്ടി കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിനി മാനോലി മടുക്കാവുങ്കല്‍ റോസ്മി സണ്ണി. ഈരാ റ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയ തിനെതിരെ പരാതി പറയാന്‍ ഫോണ്‍ വിളിച്ചത്. ഫോണ്‍വിളി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പെണ്‍കുട്ടി താരമായി. ബസ് ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് തിരികെ യെത്തി. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം ബസിന് ചങ്ക് എന്ന് പേരും നല്‍കി. പെണ്‍കുട്ടി കെഎസ്ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ചു. ഫോണ്‍വിളിയില്‍ സഹായിച്ച കൂട്ടുകാരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
കെഎസ്ആര്‍ടിസിയുടെ വലിയ ഫാനാണ് താനെന്നും ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താ ലാണു വിളിച്ചതെന്നും റോസ്മി മനോരമ ഓണ്‍ലൈനോട് പറഞ്ഞു. സ്ഥിരം യാത്ര ചെയ്യു ന്ന വണ്ടിയാണ്. ആ വണ്ടിയിലാണു വീട്ടിലേക്കെത്തുന്നതും. നല്ല ഓര്‍മ്മകളുള്ളതിനാല്‍ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. സംഭാഷണം ഇത്രവേഗം പ്രചരിക്കു മെന്ന് കരുതിയിരുന്നില്ലെന്നും റോസ്മി പറഞ്ഞു.ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്‌ സി 140 വേണാട് ബസ് ആലുവയിലേക്കു മാറ്റിയതറിഞ്ഞ് സങ്കടപ്പെട്ട് ആലുവ ഡിപ്പോയി ലേക്കു വിളിച്ച ഫോണ്‍ കോളാണു റോസ്മിയെ താരമാക്കിയത്. കോട്ടയം സിഎംഎസ് കോളജിനു സമീപമുള്ള സ്പിന്‍വിന്‍സ് ഏവിയേഷന്‍ അക്കാദമിയില്‍ ഏവിയേഷന്‍ ആന്‍ഡ് എയര്‍പോര്‍ട് മാനേജ്‌മെന്റ് കോഴ്‌സിനു പഠിക്കുകയാണു റോസ്മി. യാത്രാ സൗകര്യം കണക്കിലെടുത്ത് പാലായിലെത്തി അവിടെ നിന്നു ‘ചങ്ക്’ ബസിലാണു സ്ഥിരമാ യി കോട്ടയത്ത് എത്തിയിരുന്നത്.തച്ചങ്കരിയെ കാണാനെത്തുമ്പോള്‍ ഈ ബസിലെ കണ്ട ക്ടര്‍ കെ.എ.സമീറും സഹയാത്രിക ഡിംപിള്‍ റോസും റോസ്മിയുടെ കൂടെയുണ്ടായി രുന്നു.

ചങ്കിനകത്ത് കെഎസ്ആര്‍ടിസി…

‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ?’ ഏതാനും ദിവസം മുന്‍ പ് കെഎസ്ആര്‍ടിസിയിലേക്കു വന്ന ഒരു ഫോണ്‍ സന്ദേശമായിരുന്നു അത്. അങ്ങേത്തല യ്ക്കല്‍ അജ്ഞാതയായ ഒരു പെണ്‍കുട്ടി. കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്നായിരുന്നു ഫോണ്‍ വിളി. ഇങ്ങേത്തലയ്ക്കല്‍ ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്‍സ്‌പെ ക്ടര്‍ സി.ടി.ജോണി.

https://youtu.be/MEuwAt2XjAk

ഈരാറ്റുപേട്ട-കൈപ്പള്ളി-കോട്ടയം-കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്ന ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു പെണ്‍കുട്ടി വിളിച്ചത്. ജോണി എല്ലാം ക്ഷമയോടെ കേട്ടിരുന്ന്
പെണ്‍കുട്ടിക്ക് ആശ്വാസകരമായ മറുപടിയും നല്‍കി. എന്തായാലും ഫോണ്‍ സന്ദേശം വൈറലായി. ആ ബസാകട്ടെ അതിനോടകം ആലുവയില്‍ നിന്ന് കണ്ണൂരെത്തിയിരുന്നു. പക്ഷേ ‘ആരാധിക’യുടെ ഹൃദയത്തില്‍ നിന്നുള്ള അപേക്ഷ കെഎസ്ആര്‍ടിസിക്കും തള്ളിക്കളനായില്ല. കണ്ണൂരില്‍ നിന്ന് വൈകാതെ തന്നെ ബസ് ഈരാറ്റുപേട്ടയിലെത്തി. സര്‍വീസും തുടങ്ങിക്കഴിഞ്ഞു. ബസിനു മുന്നില്‍ തന്നെ ചുവന്ന അക്ഷരത്തില്‍ ‘ചങ്ക്’ എന്നു പേരും എഴുതി.

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയാണ് ആര്‍എസ്സി 140ക്ക് ‘ചങ്ക് ബസ്’ എന്നു പേരിട്ടത്. മാതൃകാപരമായി ആ ഫോണ്‍വിളിക്കു മറുപടി നല്‍കിയ ജോണിക്കു കെഎസ്ആര്‍ടിസിയുടെ അഭിനന്ദനക്കത്തും ഔദ്യോഗികമായി എംഡി അയച്ചു

ഏതാനും ദിവസം മുന്‍പാണു ഡിപ്പോയിലേക്കുള്ള പെണ്‍കുട്ടിയുടെ ഫോണ്‍ വിളി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. ആരോടാണു പരാതി പറയേണ്ടതെന്ന് അറിയി ല്ലെന്നു പറഞ്ഞായിരുന്നു ഫോണ്‍ വിളി. ആരാണു വിളിക്കുന്നതെന്നു ചോദിച്ചിട്ടും പെണ്‍കുട്ടി പേരു പറഞ്ഞില്ല. ഡിഗ്രി വിദ്യാര്‍ഥിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാ ണ്, ബസിന്റെ ആരാധാകരായി തങ്ങള്‍ കുറേ പേരുണ്ടെന്നുമായിരുന്നു മറുപടി. എംഡി ക്കു പരാതി കൊടുത്താല്‍ നടപടിയുണ്ടാകുമോ എന്നും ചോദ്യമുണ്ടായി. പരാതി കൊടു ക്കാന്‍ പോകുകയാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇത്തരത്തിലൊരു പരാതി ആദ്യ മായിട്ടാണെന്നും നല്‍കാനുമായിരുന്നു ചിരിയോടെ ജോണിയുടെ നിര്‍ദേശം. തുടര്‍ന്ന് സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശേഷമുള്ളതെല്ലാം ചരിത്രം.