ചോറ്റി:മഹാദേവ ക്ഷേത്രത്തിൽ അഷ്ടബന്ധ കലശവും അംഗഗോപുരത്തിന്റെ കുംഭാഭി ഷേകവും 19 മുതൽ 24 വരെയും, ഉത്സവവും ,മഹാശിവരാത്രിയും 24 മുതൽ മാർച്ച് 4 വരെയും നടത്തും. 19,20 തീയതികളിൽ രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോ മം,വിശേഷാൽ പൂജകൾ. 21ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 12. 10നും 12.32 നുമിടെയുള്ള മുഹൂർത്തത്തിൽ അഷ്ടബന്ധകലശം, ഉപദേവതാ കലശം, വൈകിട്ട് 7.30ന് ഭജന. 24ന് രാവിലെ 5.30ന് ഗണപതിഹോമം, 9ന് കലശപൂജ, 9.30ന്  അംഗഗോപുരം ഉദ്ഘാടനം ചെയ്യാനെത്തുന്ന ഗജരാജൻ തോട്ടുചാലിൽ ബോലോനാഥിന് ചോറ്റി ജംക്ഷനിൽ സ്വീകരണം.

11.30നും 12നുമിടെ കുംഭാഭിഷേകം നടത്തും, ഒന്നിന് സമൂഹ സദ്യ, വൈകിട്ട് 6.30ന് ഉൽസവത്തിന് തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരരു കൊടിയേറ്റും. 7.30ന് ശ്രീഭൂതബലി, തുടർന്ന് ബാലെ– ദേവയാനം. 25 മുതൽ 2  വരെ ദിവസവും 5.45ന് ഗണപതി ഹോമം, 6.30ന് പുരാണ പാരായണം , 7.30ന് ശ്രീഭൂതബലി, എട്ടിന് കലശപൂജ, 9ന് കലശാഭിഷേകം, വൈകിട്ട് 7.30ന്  ഭജന. 1ന് രാവിലെ 10ന് ഉത്സവബലി, രണ്ടിന് ഉച്ചകഴിഞ്ഞ് 3.30ന് കാഴ്ചശ്രീബലി, വൈകിട്ട് ഏഴിന് കാവടി ഹിഡുംബൻപൂജ, 10ന് പള്ളിവേട്ട പുറപ്പാട്, 11ന് പള്ളിവേട്ട എതിരേൽപ്പ്. രാത്രി 8മുതൽ കൺവൻഷൻ പന്തലിൽ നൂപുരധ്വനി.  3ന് രാവിലെ 10.30ന് ആറാട്ടുബലി, രണ്ടിന് ആറാട്ടു ഘോഷയാത്ര പുറപ്പെടൽ, വൈകിട്ട് 7.30ന് ഘോഷയാത്രയ്ക്ക് ചിറ്റടി ജംക്‌ഷനിലും , 8.30ന് ചോറ്റി ജംക്ഷ‌നിലും സ്വീകരണം.

രാത്രി 9.30ന് ആറാട്ട് എതിരേൽപ്പ്,  തുടർന്ന് ആറാട്ട് സദ്യ, 11.30ന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും. നാലിന് ശിവരാത്രി ഉത്സവം. രാവിലെ 5.30ന് ഗണപതിഹോമം, 7ന് ശിവപുരാണപാരായണം, 9.30 മുതൽ കാവടിയാട്ടം ചിറ്റടി 5051–ാം നമ്പർ എസ്എൻഡിപി ശാഖാ ഗുരുദേവക്ഷേത്രം, പാറത്തോട് ഹിന്ദു യുവജനസംഘടനാ മന്ദിരം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കും.  ഉച്ചയ്ക്ക് 12ന് കാവടി ഘോഷയാത്രകൾ ക്ഷേത്രാങ്കണത്തിലെത്തും. തുടർന്ന് കാവടിഅഭിഷേകം, വൈകിട്ട് 6.30ന് പ്രത്യേക ദീപരാധാന,രാത്രി 12ന് മഹാശിവരാത്രി പൂജ.കൺവൻഷൻ പന്തലിൽ 10മുതൽ  സംഗീത സദസ്, നൃത്തനൃത്യങ്ങൾ, 11ന് ഭജൻസ് , രണ്ടിന് നൃത്തനാടകം സർപ്പസത്രം എന്നിവയാണ് പ്രധാന പരിപാടികളെന്ന് സംഘാടക സമിതി ഭാരവാഹികളായ എൻ.പി.സോമൻ ,പി.എ.പ്രസാദ്, വി.രാജൻ, എം.പി.ഹരിദാസ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.