പൊന്‍കുന്നം സിപിഎം – ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധ നാജ്ഞ നിലനില്‍ക്കുന്ന ചിറക്കടവ് പഞ്ചായത്തില്‍ വീണ്ടും അക്രമം.

ചിറക്കടവില്‍ വിട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും കോയിപ്പള്ളി കോളനിയില്‍ റോഡ രുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇന്നലെ രാത്രിയില്‍ അടിച്ചു തകര്‍ത്തു. പൊതുജ നങ്ങളും വ്യാപാരികളും ഏറെ ദുരിതം അനുഭ വിച്ചുകൊണ്ടിരിക്കുന്ന നിരോധനാ ജ്ഞ ഇന്നു വൈകിട്ട് പിന്‍വക്കുവാന്‍ ഇരിക്കെയായിരുന്നു അക്രമം.ചന്ദ്രിക ദിനപത്ര ത്തിന്റെ പൊന്‍കുന്നം ലേഖകനും മുസ്ലിം ലിഗ് മണ്ഡലം സെക്രട്ടറിയുമായ ടി.എ. ശിഹാബുദീ ന്റെ കോയിപ്പള്ളി കോളനി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറും പൊന്‍ കുന്നം -മണിമല റോഡില്‍ ചിറക്കടവ് പുളിമൂട് ജംക്ഷനില്‍ വിമുക്തഭടനായ രവീന്ദ്രന്‍ നായരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറുമാണ് ആക്രമിക്കപ്പെട്ടത്.

രവീന്ദ്രന്‍ നായരുടെ കാറിന്റെ നാലു വശങ്ങളിലേയും ഗ്ലാസുകള്‍ തകര്‍ ത്തിട്ടുണ്ട് ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു ആക്രമണം. ശബ്ദം കേട്ട് വിട്ടുകാര്‍ ഉണര്‍ന്നെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പൊന്‍കുന്നം-തമ്പലക്കാട് റോഡില്‍ കോയിപ്പള്ളിയില്‍ ശിഹാബു നടത്തു ന്ന വര്‍ക്ക്ഷോപ്പിനു മുന്‍വശത്തായിട്ടാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. വാനിന്റെ എല്ലാ വശങ്ങളിലും ഉഉള്ള ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്.ഇന്നു പുലര്‍ച്ചെ മൂന്നു മണിക്കു ശേഷമാണ് സംഭവം.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ ചിറക്കടവ് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരു ന്നത് അക്രമ സംഭവങ്ങള്‍ തുടര്‍ന്നതിനാല്‍ വീണ്ടും നീട്ടുകയായിരുന്നു. ഇതിന്റെ കാലാവധി തീരാനിരിക്കെ നടന്ന അക്രം നാട്ടുകാരെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പഞ്ചായത്തിലെ മുക്കിലും മൂലയിലും വരെ പൊലീസിന് വിന്യസിക്കുകയും രാത്രി യും പകലെന്നുമില്ലാതെ വാഹന പരിശോധന നടത്തിയിട്ടും പൊലീസിന് മൂക്കിന്‍െ തുമ്പില്‍ വീണ്ടും അക്രമം നടന്നത് നാട്ടുകാരെ ഭയാചകിതരാക്കിയിരിക്കുകയാണ്. ആക്രമണങ്ങള്‍ തുടരുന്ന പശ്ചാതലത്തില്‍ നിരോധനാജ്ഞ ഒരാഴ്ച്ചത്തേക്ക് കൂടിനീട്ടാന്‍ പോലീസ് എസ്.പി ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
രാത്രി എട്ട് മണി കഴിഞ്ഞാല്‍ പിന്നെ ബന്ദികളെ പോലെയാണ് ചിറക്കട വ് നിവാസികള്‍ രാത്രി എട്ട് മണി കഴിഞ്ഞാല്‍ കവലകളില്‍ ആളനക്ക വും കടകമ്പോളവുമില്ലാതെ നാട് നിശ്ചലമായതോടെ ജീവിക്കാന്‍ പെടാ പ്പാടുപെടുകയാണ് സമാധാന കാംക്ഷികളായ ഇരുപതിനായിരത്തോളം വരുന്ന ചിറക്കടവ് പഞ്ചായത്തി ലെ ജനങ്ങള്‍. ആശങ്കകള്‍ക്കും ദുരിതങ്ങ ള്‍ക്കും നടുവിലാണ് ഇവരുടെ ജീവിതം.

ബി.ജെ.പി സി.പി.എം സംഘടന പരമ്പരകളുടെ പശ്ചാതലത്തില്‍ നിരോ ധനാജ്ഞ പ്രഖ്യാപിച്ചിട്ട് ഒരു മാസത്തിന് അടുത്താകുന്നു. ജില്ലയുടെ ചരി ത്രത്തില്‍ ഇത്രയും ദീര്‍ഘിച്ച പോലീസ് നടപടി മുമ്പൊന്നും ഉണ്ടായിട്ടില്ല. രാത്രി എട്ട് മണിക്ക് ശേഷം കടകമ്പോളങ്ങള്‍ അടക്കുന്നതോടെ തെരുവുക ളില്‍ ആളനക്കമില്ലാത്ത അവസ്ഥയാണ്.ഇതോടെ വൈകുന്നേരങ്ങളില്‍ കച്ചവടം നടന്നിരുന്ന പല വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റ വക്കിലാണ്.കവലകള്‍ തോറും വാഹന പരിശോധനയും കടകളി ലും ക്ലബ്ബുകളിലും പോയി വരുന്നതില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെ ദുരിത ത്തില്‍ വലയുകയാണ് സാധാരണക്കാര്‍. ഈ ദുരിതത്തില്‍ ഏറെ വലയുന്നത് ചെറുകിട, പഴം-പച്ചക്കറി, പലചരക്ക് വ്യാപാരികളാണ്.