പൊൻകുന്നം:ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ്  അനുമതിയില്ലാതെ നടത്തുന്ന നിർമാ ണ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ നോ ട്ടീസ്.ചെറുവള്ളി കൈലാത്തു കവലയിലാണ് പ്രസിഡന്‍റിന്‍റെ  സ്വന്തം പേരിലുള്ള സ്ഥല ത്ത് നിർമാണ പ്രവർത്തനത്തിന് അപേക്ഷ നല്കിയത്.എന്നാൽ,ഈ സ്ഥലത്തിന് ഒരു വ ശം തോടും മറുവശം സർക്കാർ ഭൂമിയുമാണ്.ഇക്കാരണത്താൽ  താലൂക്ക് സർവെയറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലെ പെർമിറ്റ് നല്കാവൂയെന്ന്   എൻജിനീയറിംഗ് വിഭാഗം റിപ്പോർട്ട് നല്കിയിരുന്നു.

എന്നാൽ,ഇതൊന്നും പരിഗണിക്കാതെ പ്രസിഡന്‍റ്  നിർമാണ പ്രവർത്തനങ്ങൾ തുടരുക യാണ്.ഇതേ തുടർന്നാണ് സെക്രട്ടറി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെ ന്നും അല്ലാത്തപക്ഷം പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് നിയമ നടപടി സ്വീകരിക്കു മെന്നും പറഞ്ഞ് പ്രസിഡന്‍റിന് നോട്ടീസ് നൽകിരിക്കുന്നത്.സത്യപ്രതിജ്ഞാലംഘനം നട ത്തുകയും അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും ചെയ്യുന്ന ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന്  യുഡിഎഫ് അംഗങ്ങൾ ആവ ശ്യപ്പെട്ടു.

പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പ്രസിഡന്‍റിന് പഞ്ചായത്തിൽ നിന്നും നോട്ടീസ് നൽകേണ്ടി വന്നത് ലജ്ജാകരമാണെന്നും യുഡിഎഫ് അംഗങ്ങൾ ആരോ പിച്ചു.

LEAVE A REPLY