ചിറക്കടവ് സര്‍വ്വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഫലം വോട്ടര്‍ പട്ടികയിലെ ആ ക്ഷേപങ്ങള്‍ പരിഗണിച്ചുള്ള വിധിക്ക് ശേഷമേ പ്രഖ്യാപിക്കാവു എന്ന് ഹൈക്കോടതി ഉത്തരവായി. ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജി. ഹരിലാല്‍ നൽകിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്..തെരഞ്ഞെടുപ്പ് വോ ട്ടര്‍പട്ടികയില്‍ ബാങ്ക് പരിധിക്കും പഞ്ചായത്തിനും പുറത്തുള്ള ആളുകള്‍ ഉള്‍പ്പെട്ടിട്ടു ണ്ടെന്ന് കാണിച്ചാണ് ജി. ഹരിലാല്‍ വരണാധികാരിയെ സമീപിച്ചത്. എന്നാല്‍ തെര ഞ്ഞെടുപ്പ് നടത്താന്‍ സമയം കുറവാ യതിനാല്‍ പരാതി ഇപ്പോള്‍ പരിഗണിക്കാന്‍ കഴി യില്ലെന്നായിരുന്നു മറുപടി.
തുടര്‍ന്നാണ് ജി. ഹരിലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.ആക്ഷേപം ഉന്നയിച്ച അം ഗങ്ങളുടെ വോട്ടുകള്‍ പ്രത്യേകം പെട്ടിയില്‍ സൂക്ഷിക്കണമെന്നും ആര്‍ബിട്രേഷന്‍ ആ ന്‍ഡ് രജിസ്‌ട്രേഷന്‍ കോടതിയില്‍ നിന്നും വരുന്ന വിധിയുടെ അനുസൃതമായി മാത്ര മെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്താവൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തര വ്.
ചിറക്കടവ് സര്‍വ്വീസ് ബാങ്കിലെ ഇടത് വലത് ബന്ധത്തിനേറ്റ തിരിച്ചടിയാണ് ഹൈ ക്കോ ടതി ഉത്തരവിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി നേതാവ് ജി. ഹരിലാല്‍. ക ഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിരവധി അഴിമതി ആരോപണങ്ങളാണ് ബാങ്ക് ഭരണ സ മിതിക്കെതിരെ ഉയര്‍ന്നു വന്നത്. സഹകാരികള്‍ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ യാണ് അഴിമതിയിലൂടെ നഷ്ടപ്പെട്ടത്. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെ ന്ന് കണ്ട സെക്രട്ടറിയേയും ഭരണസമിതിയേയും രക്ഷിക്കാനുള്ള ശ്രമമാണ് സഹകര ണവകുപ്പ് നടത്തിയത്. ഈ തെരഞ്ഞെടുപ്പ് അഴിമതിക്ക് ഒത്താശ ചെയ്ത മുന്‍ പ്രസിഡ ന്റ് എല്‍ഡിഎഫ് പാനലിലാണ് മത്സരിക്കുന്നത്. ഇത് ഇവര്‍ തമ്മിലുളള അവിശുദ്ധ സംഖ്യത്തിന് തെളിവാണ്.ക്രമവിരുദ്ധമായി ബാങ്ക് പരിധിക്ക് വെളിയില്‍ മറ്റ് പഞ്ചാ യത്തുകളില്‍ നിന്നുപോലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭരണസമിതി അനധികൃ തമായി ചേര്‍ത്ത അംഗങ്ങളുടെ വോട്ടാണ് പ്രത്യേക പെട്ടിയില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.