ചിറക്കടവ് ബാങ്ക് പ്രസിഡന്റ് പി.എൻ.ദാമോദരൻപിള്ള എൽ.ഡി.എഫ്. പാനലിൽ മത്സരിക്കും കോൺഗ്രസിൽ നിന്ന് രാജിവെച്ചു

പൊൻകുന്നം: പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ചിറക്കടവ് ബാങ്ക് പ്രസിഡന്റ് പിഎൻദാമോദരൻ പിള്ള കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബാങ്ക് തിര ഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ സഹകരണസംരക്ഷണ മുന്നണിയിൽ മത്സരിക്കും.
ഈ മാസം 14-നാണ് ബാങ്ക് തിരഞ്ഞെടുപ്പ്. അടുത്തിടെ ബാങ്കിൽ നടന്ന നിയമനം സം ബന്ധിച്ച ആരോപണത്തിന്റെ പേരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും ബാങ്ക് ഭര ണസമിതിയംഗവുമായ അഭിലാഷ് ചന്ദ്രനുൾപ്പെടെ ഏതാനും പേരെ സസ്‌പെൻഡ് ചെ യ്ത് തിരിച്ചെടുത്തെങ്കിലും ബ്ലോക്ക് വൈസ്പ്രസിഡന്റും ബാങ്ക് പ്രസിഡന്റുമായ ദാമോദരൻപിള്ളയെ തിരിച്ചെടുത്തില്ല.

ഒരേ കുറ്റം ആരോപിക്കപ്പെടുന്ന മറ്റുള്ളവരെ തിരിച്ചെടുത്തിട്ടും തന്നെ തിരിച്ചെടുക്കാ ത്തതിൽ ദാമോദരൻപിള്ള പ്രതിഷേധത്തിലായിരുന്നു. 2008 മുതൽ യുഡിഎഫ് പാന ലിൽ മത്സരിച്ച് വിജയിച്ച്, 13 വർഷമായി ബാങ്ക്പ്രസിഡന്റുകൂടിയാണിദ്ദേഹം.ബാങ്ക് വായ്പകൾ അനുവദിക്കുന്നതിലും നിയമനത്തിലും രാഷ്ട്രീയ ഇടപെടൽ അനുവദിക്കാ ത്തതും കോൺഗ്രസിന്റെ ജില്ലാ, പ്രാദേശിക നേതൃത്വങ്ങളിലെ വിഭാഗീയതകൾക്ക് കൂട്ടുനിൽക്കാത്തതും എതിർപ്പിന് കാരണമായി. 2015-16 കാലത്ത് സെക്രട്ടറി സോ ഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ച് 84 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസിൽ ബാങ്കിന് പണം നഷ്ടപ്പെടാതിരിക്കാൻ സെക്രട്ടറിയുടെ ഒരുകോടി രൂപയിലേറെ വില വരുന്ന സ്ഥലവും കെട്ടിടവും ജപ്തി ചെയ്ത് എ.ആർ.സി.ഫയൽ ചെയ്തു. ഭരണസമിതിയെ സസ്‌പെൻഡ് ചെയ്തപ്പോൾ കേസ് നടത്താൻ പാർട്ടിയോ സഹഡയറക്ടർമാരോ ചെലവ് വഹിച്ചില്ല. മുഴുവൻ ചെലവും വഹിച്ചത് താനാണെന്നും ദാമോദരൻ പിള്ള പറഞ്ഞു.

ടെസ്റ്റ് നടത്തി യോഗ്യരായ എട്ടുജീവനക്കാരെ നിയമിച്ച് ഏകകണ്ഠമായി എടുത്ത തീരു മാനത്തിനെതിരെ ചിലർ വ്യാജപ്രചാരണം നടത്തുകയാണെന്ന് ദാമോദരൻ പിള്ള ആ രോപിച്ചു. സംസ്ഥാനത്തെ മാതൃകാബാങ്കായി തിരഞ്ഞെടുത്ത് 25 ലക്ഷം രൂപ പുര സ്‌കാരം ലഭിച്ച ബാങ്കാണിത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ ആദ്യമായി സൂപ്പർഗ്രേഡ് ല ഭിച്ചു. 172 കോടി രൂപ നിക്ഷേപവും നിൽപ്പുവായ്പ 112 കോടി രൂപയുമെന്ന മികച്ചനി ലയിൽ എത്തിക്കാൻ സാധിച്ചുവെന്നും ഈ പ്രവർത്തനമികവൊന്നും വിമർശകർ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ നേതൃത്വം നൽകുന്ന യു.ഡി.എഫ്.പാനലിന് ആന്റോ ആന്റണി എം.പി.യും മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ തീരുമാനമാനിച്ച് നോ മിനേഷൻ നൽകിയതിന് ശേഷം ചില സ്ഥാനമോഹികൾ ചേർന്ന് തന്നെ ഒഴിവാക്കി യു.ഡി.എഫ്.പാനൽ അവതരിപ്പിക്കുകയായിരുന്നുവെന്നും ദാമോദരൻപിള്ള ആരോ പിച്ചു. പത്രസമ്മേളനത്തിൽ ദാമോദരൻ പിള്ളയ്‌ക്കൊപ്പം കെ.രാജേന്ദ്രൻ, എൻ.രാജൻ എന്നിവർ പങ്കെടുത്തു.