പുളിക്കല്‍ കവലയില്‍ കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എന്‍ .ജയരാജ് നിര്‍വഹിച്ചു. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ഇത്തരത്തില്‍ ഒരു പദ്ധതി കേ രളത്തില്‍ ആദ്യമായിട്ടാണ് നടപ്പാക്കുന്നത്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ പുറപ്പാട് മുഖേന നടത്തിവരുന്ന വിവിധ പ്രവര്‍ത്തന ങ്ങളുടെ തുടര്‍ച്ചായിട്ടാണ് കുട്ടികളുടെ വായനശാല വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ നോഡല്‍ സെന്ററായ പുളിക്കല്‍ കവല നോവല്‍റ്റി ക്ലബ് ലൈബ്രറി യു ടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഇതൊടൊപ്പം ചീഫ് വിപ്പ് ഉദ്ഘാടനം ചെയ്തു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള കുട്ടികളുടെ വൈജ്ഞാനിക കേന്ദ്രത്തിന്റെ ഉദ്ഘാ ടനം ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡണ്ട് മുകേഷ് കെ മണി, ഗ്രാമപഞ്ചായത്ത് പ്രസിഡ ണ്ട് വി പി റജി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഉദ്ഘാടനത്തില്‍ വിശിഷ്ടവ്യക്തികളോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മണ്‍ചെരാത് തെളിച്ചത് നവ്യാനുഭവമായി. ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും മികച്ച ലൈബ്രറി ക്കും ലൈബ്രേറിയനുമുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.ലൈബ്രറി അങ്കണത്തി ല്‍ നടന്ന ചടങ്ങില്‍ ബെജു കെ ചെറിയാന്‍, പി എം ജോണ്‍, സുബിന്‍ നെടുമ്പുറം, ബാ ബു കെ ജോര്‍ജ്ജ്, ജയിംസ് വര്‍ഗീസ്, ബി ഹരികൃഷ്ണന്‍, തങ്കമ്മ അലക്‌സ്, ബിജു ഏബ്ര ഹാം, ബേസില്‍ വര്‍ഗ്ഗീസ്,മറ്റ് ജനപ്രതിനിധികള്‍, ലൈബ്രറി പ്രവര്‍ത്തകര്‍, സാം സ്‌കാ രികപ്രവര്‍ത്തകര്‍, അധ്യാപകര്‍ വിവിധ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ എന്നിവരും പ ങ്കെടുത്തു.