എരുമേലി പൊന്തംപുഴ വനഭൂമി വിവാദം ഏറ്റെടുത്ത് കോണ്‍ഗ്രസ്സ്:വനം മന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലന്ന് രമേശ് ചെന്നിത്തല.

വിഷയത്തില്‍ വനം മന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നി തല.പ്രശ്‌നം രാഷ്ട്രീയമായും നിയമപരമായും നേരിടുവാന്‍ തീരുമാനം.വിവാദ വനമേഖല ചെന്നിതല സന്ദര്‍ശിച്ചു.


എരുമേലി : കാലാകാലങ്ങളായി റിസര്‍വ് വനമായിരുന്ന പൊന്തന്‍പുഴയിലെ ഏഴാ യിരം ഏക്കര്‍ വനഭൂമി ഹൈക്കോടതി വിധിയിലൂടെ സ്വകാര്യ വ്യക്തികളുടേതായത് കോടതിയില്‍ സര്‍ക്കാര്‍ മനഃപൂര്‍വം തോറ്റുകൊടുത്തത് മൂലമാണെന്ന് പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തല. ഇന്നലെ പൊന്തന്‍പുഴ വനത്തിലെ വലിയകാവ് സന്ദര്‍ശിച്ച രമേശ് ചെന്നിത്തല നാട്ടുകാരോട് സംസാരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരി ക്കുകയായിരുന്നു. വനം വകുപ്പും വനം മന്ത്രിയും കോടതിയില്‍ കേസ് തോല്‍ക്കാന്‍ കൂട്ടുനിന്നു. പൊന്തന്‍പുഴ വനം സര്‍ക്കാരിന്റ്റെയാണെന്ന് തെളിയിക്കാനാവശ്യമായ സുപ്രധാന രേഖകള്‍ വേണ്ടുവോളമുണ്ടായിട്ടും കോടതിയില്‍ ഇവയൊന്നും അവതരി  പ്പിച്ചില്ല.
നീതി രഹിതമായ കച്ചവടമാണ് വനം മന്ത്രിയും വനം വകുപ്പും സര്‍ക്കാര്‍ അഭിഭാഷക നും നടത്തിയത്. കോടതി വിധി നടപ്പിലാക്കിയാല്‍ 1200 ല്‍ പരം കുടുംബങ്ങളെ കുടി യൊഴിപ്പിക്കേണ്ടി വരും. വര്‍ഷം തോറും വനസംരക്ഷണത്തിന് കോടികള്‍ ചെലവിട്ട വനമാണ് സ്വകാര്യ വ്യക്തികളുടേതാകുന്നത്. മരങ്ങളും മൃഗങ്ങളും ജൈവ വൈവിധ്യ ങ്ങളും ഇനി സ്വകാര്യവ്യക്തികളുടേതായി മാറാന്‍ പോവുകയാണ്. ഇത് ഒരിക്കലും അനുവദിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനകീയ സര്‍ക്കാരാണെന്ന് അവകാശ പ്പെടാന്‍ ഒരു അര്‍ഹതയും എല്‍ഡിഎഫിനില്ല. തിരുവിതാംകൂര്‍ രാജാവിന്റ്റെ കാലത്ത് എഴുമറ്റൂര്‍ രാജവംശത്തിന് കൈമാറിയതാണ് പൊന്തന്‍പുഴ വനം. 
നിരവധി ചരിത്ര രേഖകള്‍ ഇതിന് തെളിവുകളായി ഉണ്ട്. ഇതൊക്കെ മറച്ചുവെച്ചിട്ടാണ് സര്‍ക്കാല്‍ വക്കീല്‍ നിശബ്ദനായത്. ഇതിന് പിന്നില്‍ നടന്നത് വന്‍ കച്ചവടമാണ്. ഇക്കാര്യ ത്തില്‍ വനം മന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലന്ന് പറഞ്ഞ രമേശ് ചെന്നിത്തല സാമ്പത്തിക അഴിമതി നടന്നതായി അറിവില്ലെന്നും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പറ ഞ്ഞു. ജനങ്ങളെ കുടിയൊഴിപ്പിക്കാനും വനം കൈമാറാനും അനുവദിക്കില്ല.. വനഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ ത്തുന്നതിനും, അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ ക്കും അടിയന്തിരമായി പട്ടയം നല്‍കുന്ന തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെ ന്നും അദ്ദേഹം ആവശ്യപ്പെട്ടു.വനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം വളകോടി ചതുപ്പ് പ്രദേശത്ത് താമസിക്കുന്ന ആളുകളെ കണ്ട് പരാതികള്‍ സ്വീകരിച്ചു . 

ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോ തോമസ്, ബാബു ജോസഫ്, ഡി സി സി ഭാരവാഹികളായ റോണി കെ.ബേബി, ബിജു പുന്നത്താനം, ജി ഗോപകുമാര്‍, പ്രകാശ് പുളിക്കല്‍, നീണ്ടൂര്‍ മുരളി, മണിമല മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, ഫെമി മാത്യു, പി ജി പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, മണിമല പഞ്ചായത്ത് പ്രസിഡന്റ് നിതാ ഷാജി എന്നിവര്‍ പ്രതിപക്ഷ നേതാവിനോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.