സ്ത്രീകളുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് നഗ്‌ന ചിത്രങ്ങ ളാക്കി അവര്‍ക്ക് വാട്‌സ് അപ്പില്‍ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി പ ണം തട്ടുന്ന യുവാവ് പിടിയില്‍.

കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാറിന് നാല്പതുകാരിയായ വീട്ടമ്മയില്‍ നിന്നും ലഭിച്ച പരാതിയുടെ അന്വേഷണത്തിനോടുവിലാണ് ഇയാള്‍ പിടിയിലായത് .ഇന്റര്‍നെ റ്റില്‍ നിന്നും വിര്‍ച്വല്‍ നമ്പര്‍ എടുത്ത് അതുപയോഗിച്ച് വാട്‌സ് ആപ് അക്കൗണ്ട് അക റ്റിവേറ്റ് ചെയ്യുന്ന ഇയാള്‍ പരിചയമുള്ള സ്തീകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നഗ്‌നഫോട്ടോകളായി മാറ്റിയ ശേഷം അവരുടെ വാട്‌സ് ആപ് നമ്പരിലേയ്ക്ക് ഈ നഗ്‌ന ഫോട്ടോ അയയ്ക്കുകയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും, ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണി പ്പെടുത്തുകയും തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപ ആവശ്യപ്പെടുകയും ചെയ്യുന്നു.

രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണി തുടരുകയും ചെയ്യുന്നു. ഈ കേസിലെ പരാതിക്കാരിയ വീട്ടമ്മയില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. കോട്ടയം ഡി വൈ എസ് പിയ്ക്ക് പരാതി നല്‍കിയ വീട്ടമ്മ പിന്നീട് പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് രൂപ തരാം എന്ന് സമ്മതിച്ചു.രാവിലെ ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുവാന്‍ ഇയാള്‍ വീട്ടമ്മയോട് ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ അവിടെ എത്തുകയും പിന്നീട് വാട്‌സ് ആപ് മെസ്സെജുകളിലൂടെ വൈക്കം റോഡില്‍ വില്ലേജ് ഓഫീസിനു മുന്‍പില്‍ എത്തി വലത്തെയ്ക്കുള്ള വഴിയില്‍ തിരിഞ്ഞ് കാണുന്ന കെട്ടിടത്തില്‍ സ്റ്റെപ്പിനടുത്ത് പൈസ വച്ചിട്ട് പോകുവാന്‍ ഇയാള്‍ നിര്‍ദ്ദേശിച്ചു.

ഇയാളുടെ നീക്കങ്ങള്‍ കൃത്യമായി പിന്‍ തുടര്‍ന്ന പോലിസ് രംഗം നിരീക്ഷിച്ചുകൊണ്ടി രുന്ന ഇയാളെ ഫോണ്‍ സഹിതം പിടികൂടുകയായിരുന്നു. ഓണംതുരുത്ത് വില്ലേജില്‍ നീണ്ടൂര്‍ കരയില്‍ പ്രാവട്ടം ഭാഗത്ത് മഠത്തിപ്പറമ്പില്‍ വീട്ടില്‍ മുത്തു എന്ന് വിളിക്കുന്ന വിശ്വംഭരന്‍ മകന്‍ അനീഷ് എം വി ആണ് പിടിയില്‍ ആയത് . ഇയാള്‍ ഇതിനു മുന്പ് വധശ്രമക്കേസില്‍ പ്രതി ആണ്. ഏറ്റുമാനൂര്‍ വില്ലേജ് ഓഫിസിനു സമീപം പിക്‌സലല്‍ ഡിസൈന്‍ പാര്‍ക്ക് എന്ന പേരില്‍ കമ്പ്യൂട്ടര്‍ ഡി ടി പി ഗ്രാഫിക്‌സ് ജോലികള്‍ ചെയ്ത് കൊടുക്കുന്ന സ്ഥാപനം നടത്തുകയാണ്.

കോട്ടയം ഡി വൈ എസ് പി യുടെ നിര്‍ദ്ദേശാനുസരണം ഏറ്റുമാനൂര്‍ എസ് എച് ഓ എ ജെ തോമസ്, കോട്ടയം ഡി വൈ എസ് പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അരുണ്‍ കുമാര്‍ കെ ആര്‍, എ എസ് ഐ പ്രസാദ് കെ ആര്‍ എന്നിവര്‍ പരാതിക്കാരിയുടെ ബന്ധുക്കളുമായി ചേര്‍ന്ന് നടത്തിയ ബുദ്ധിപരമായ നീക്കത്തിനോടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇതേ രീതിയില്‍ ആറോളം സ്ത്രീകളെ ഇയാള്‍ വലയില്‍ വീഴ്ത്തുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.