കാഞ്ഞിരപ്പള്ളി: ജില്ലാപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍,കാഞ്ഞിരപ്പള്ളി,എരു മേലി,പാറത്തോട് ഗ്രാമപഞ്ചായത്തുകളിലായി ജലസ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നതനും, ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യം വച്ച് 4 ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതി ന് 82 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 4 നിര്‍മ്മാണ പ്രവൃത്തികളും ആരംഭിച്ചതായി ജില്ലാപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്‍ മെമ്പര്‍  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡില്‍ ആനിത്തോട്ടം മുക്കടവ് ഭാഗത്ത് മേല രുവി തോട്ടില്‍ ചെക്ക്ഡാം കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് 43 ലക്ഷം രൂപയും,12-ാം വാര്‍ ഡില്‍ കറിപ്ലാവ് കുടിവെള്ള പദ്ധതിക്കുവേണ്ടി പടപ്പാടി തോട്ടില്‍ ചെക്ക്ഡാം നിര്‍മ്മാണ ത്തിന് 20 ലക്ഷം രൂപയും എരുമേലി ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ ചേനപ്പാടി പാല ത്തിനാല്‍ പുഴയില്‍ ചെക്ക്ഡാം നിര്‍മ്മാണത്തിന് 14 ലക്ഷം രൂപയും, പാറത്തോട് ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വണ്ടന്‍പാറ ശുദ്ധജലവിതരണ പദ്ധതിക്കുവേണ്ടി പൊന്‍ മല തോട്ടില്‍ ചെക്ക്ഡാം നിര്‍മ്മാണത്തിന് 5 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ചെക്ക്ഡാമുകള്‍ പണിപൂര്‍ത്തീകരിക്കുന്നതോടെ ആനിതോട്ടം നിവാസികള്‍ക്ക് കാഞ്ഞി രപ്പള്ളി ടൗണില്‍ എത്തിച്ചേരുന്നതിനുള്ള ഗതാഗതസൗകര്യം വര്‍ദ്ധിക്കുകയും കൂടാതെ 4 പ്രദേശങ്ങളിലെയും ശുദ്ധജലക്ഷാമം ശാശ്വതമായി പരിഹരിക്കപ്പെടുകയും ചെയ്യുമെ ന്നും,4 പ്രവൃത്തികളും 3 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.