കാഞ്ഞിരപ്പള്ളി മേലരുവി ചെക്ക്ഡാമിൽ ഷട്ടർ സ്ഥാപിക്കാതിരുന്നത് വിനയായി.ചെളി അടിഞ്ഞ് കൂടിയ ചെക്ക്ഡാമിൽ വെള്ളം പേരിന് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്ന ത്. കിലോമീറ്ററുകളോളം ദൂരത്തിൽ വെള്ളം തടഞ്ഞു നിർത്താൻ കഴിയുമെന്നായിരുന്നു മേലരുവി ചെക്ക്ഡാമിന്റെ നിർമ്മാണ വേളയിൽ അധികൃതരുടെ വാഗ്ദാനം .എന്നാൽ വേനൽ കടുത്ത സാഹചര്യത്തിൽ ചെക്ക്ഡാമിന്റെ അവസ്ഥ കാണുക. വറ്റിവരണ്ട് കൊണ്ടിരിക്കുന്ന ചെക്ക്ഡാമിൽ ചെളിയടിഞ്ഞ് കൂടിയിരിക്കുന്നു.വെള്ളം പേരിന് മാത്രം അവശേഷിക്കുന്ന അവസ്ഥ. ഷട്ടർ സ്ഥാപിക്കാതെ ചെക്ക്ഡാമി ന്റെ നിർമ്മാണം നടത്തിയതാണ് വിനയായത്. പ്രളയത്തിലടക്കം ഒഴുകിയെത്തിയ മാലി ന്യങ്ങളും ചെളിയും ചെക്ക്ഡാമിൽ അടിഞ്ഞ് കൂടാൻ ഇത് കാരണമായി. സാധാരണ ചെ ക്ക്ഡാമുകൾ നിർമ്മിക്കുമ്പോൾ ഷട്ടറുകൾ സ്ഥാപിക്കുക പതിവാണ്. ഇതു വഴി മഴക്കാ ലത്ത് ഷട്ടർ തുറന്നിടുകയും മഴ കുറയുന്നതോടെ പുന:സ്ഥാപിക്കുകയും ചെയ്യുന്നതോടെ ചെളി ഒഴുകി പോവുകയും, വെള്ളം തടഞ്ഞ് നിർത്താൻ കഴിയുകയും ചെയ്യും. ചെളിയ ടിഞ്ഞ് കൂടിയിരുന്നില്ലെങ്കിൽ ഇപ്പോൾ മേലരു വി ചെക്ക്ഡാമിൽ കൂടുതൽ വെള്ളം സംഭ രിച്ച് നിർത്താൻ കഴിയുമായിരുന്നു.സമീപത്തെ കിണറുകളടക്കമുള്ള ജലസ്ത്രോതസുകളിലെ ജലനിരപ്പ് താഴാതെ നില്ക്കാ നും ഇത് സഹായകരമായേനെ.ഇപ്പോൾ ചെക്ക്ഡാമിലെ വെള്ളം കുറഞ്ഞതോടെ ജനറൽ ആശുപത്രിയിലേക്കുള്ള പമ്പിംഗും മുടങ്ങിയ നിലയിലാണ് .ചെക്ക്ഡാമിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസിനോട് ചേർന്നുള്ള കിണറ്റിൽ ജലനിരപ്പ് താഴ്ന്നതാണ് ഇതി ന് കാരണം.കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലേക്ക് വെള്ളം കൊണ്ടുപോയിരുന്ന തും ഇവിടെ നിന്നായിരുന്നു.ചെക്ക്ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഇതും മുടങ്ങി.

LEAVE A REPLY