ചീഫ് വിപ്പ് സ്ഥാനം നഷ്മണ നഷ്ടമാണന്നും ശരിയല്ലന്നും പറഞ്ഞ മാന്യന്മാർ ഇത്രമാത്രം ദുരിതവും പ്രളയവും ഉള്ളപ്പോൾ ചീഫ് വിപ്പ് സ്ഥാനം വേണോയെന്ന് ആലോചിക്കുന്നത് നല്ലതാണന്ന് പി.സി.ജോർജ് എം.എൽ.എ.ശബളവും സ്റ്റാഫുമൊക്കെ വരുമ്പോൾ ഇത് അധിക ചെലവാണെന്നും കാഞ്ഞിരപ്പള്ളിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്ക വെ പി.സി പറഞ്ഞു.

ചീഫ് വിപ്പ് മന്ത്രി സ്ഥാനം എന്നിവയൊക്കെ നേതാക്കൻമാർ തീരുമാനിച്ചെടുക്കണ്ടതാ ണന്നും അതിന്റെ പേരിൽ വഴക്ക് കൂടുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം എൽ എമാർ ഒരു മാസത്തെ ശമ്പളം കൊടുക്കാൻ തീരുമാനിച്ച പശ്ചാതലത്തിൽ തന്റെ മാസത്തെ മൊത്ത വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചതായും പി.സി ജോർജ് പറഞ്ഞു..