കാഞ്ഞിരപ്പള്ളി:കുന്നുംഭാഗം സെൻറ് ജോസഫ് ആരാധനമഠാംഗമായ സിസ്റ്റർ ടെസി കോട്ടാടികുന്നേൽ എസ്.എ.ബി.എസ് (ത്രേസ്യാമ്മ, 68, കണ്ണമ്പള്ളി) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10:30 ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന ദേവാലയ സെമിത്തേരിയിൽ.

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 9:30 ന് കുന്നുംഭാഗം സാൻ ജിയോ വാനി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ ആരംഭിക്കുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ക്ക് കാഞ്ഞിരപ്പള്ളി രൂപതദ്ധ്യക്ഷൻ മാർ മാത്യു അറക്കൽ മുഖ്യ കാർമ്മികത്വം വഹി ക്കും.