എയ്ഞ്ചല്‍വാലി പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി

എരുമേലി എയ്ഞ്ചല്‍വാലിയില്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവി ന്റെ മൃതദേഹം കണ്ടത്തി. ഏയ്ഞ്ചല്‍വാലി സ്വദേശി വൈദ്യപറ മ്പില്‍ (പരുതയില്‍ ജോസിന്റെ (42) മൃതദേഹമാണ് കിട്ടിയത്.

അറുദിവസമായി വൈദ്യുതി മുടങ്ങി കിടക്കുകയായിരുന്ന എരുമേലി ഏയ്ഞ്ചല്‍ വാലിയില്‍ പമ്പാനദിക്കു കുറുകെ പൊട്ടി കിടന്ന വൈദ്യുതി ലൈന്‍ നന്നാക്കാനായി കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കൊപ്പം മറുകരയി ലേക്ക് നീന്തുകയായിരുന്നു ജോസ്.

ഒഴുക്കിനെതിരെ നീന്തി കൂടെയുള്ള രണ്ട് പേർ മറുകരയെത്തിയെങ്കിലും ജോസ് മുങ്ങി താഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രണ്ട് ദിവസം തിരച്ചിൽ നടത്തിയെ ങ്കിലും മൃതദേഹം കണ്ട ത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാ യിരുന്നു സംഭവം. എരുമേലി ഏയ്ഞ്ചൽവാലിയിൽ അറുദിവസമായി വൈദ്യുതി മുടങ്ങി കിടക്കുകയായിരുന്നു.