ചോറ്റി:ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിന്‍സിലെ ചോറ്റി അസീസി ഭവനാംഗമായ സിസ്റ്റര്‍ ആന്‍സി (ചിന്നമ്മ 86, വടക്കേ റ്റം, തത്തംന്പള്ളി,ആലപ്പുഴ) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച 10 മണിക്ക്  ചോറ്റി  ഭവനത്തില്‍  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കും.

പരേതരായ വി.ജെ മൈക്കിള്‍ – കത്രീന ദന്പതികളുടെ മകളാണ്. സഹോദരങ്ങള്‍: വി.എം.ജോസഫ്, എല്‍സമ്മ, മാത്യുക്കുട്ടി, ക്ലാരമ്മ പരേതരായ സിസ്റ്റര്‍ കൊച്ചുത്രേസ്യാ എഫ്‌സിസി, സിസ്റ്റര്‍ ലീമാ  സിഎംസി, മേരി.    പരേത കായല്‍പ്പുറം, വെരൂര്‍, കാഞ്ചിയാര്‍, മുക്കുളം, കട്ടപ്പന, അണക്കര, പെരുവന്താനം, മ്ലാമല, കൊച്ചറ, ചിന്നാര്‍, രാമക്കല്‍മേട്, പോത്തുപാറ, ചോറ്റി എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.