കഴിഞ്ഞ അരനൂറ്റാണ്ടുകാലം രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക മേഖല കളില്‍ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന ജോസ്. ഡി. ഇലവുങ്കല്‍ ഓര്‍മ്മയ യി.ശവസംസ്‌ക്കാരം കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തുള്ള വസതിയില്‍ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ വ്യാഴാഴ്ച രാ വിലെ 10.30 ന്.കേരളത്തിന്റെ രാഷ്ട്രീയാചാര്യനായിരുന്ന പട്ടം താണുപി ള്ളയുടെ സഹപ്രവര്‍ത്തകനായി സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി.) സ്റ്റേറ്റ് കമ്മറ്റി മെമ്പറായും,സ്റ്റേറ്റ് പാര്‍ലമെന്ററി ബോര്‍ഡ് മെമ്പറായും തുടര്‍ന്ന് പാര്‍ട്ടിയുടെ കോട്ടയം ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടു ണ്ട്.

ഗാന ഗന്ധര്‍വനായ കെ.ജെ. യേശുദാസന്റെ സഹപ്രവര്‍ത്തകനായി തൃ ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സംഗീത നാടക അക്കഡമി എക്സിക്യുട്ടീവ് മെമ്പറായി പതിനാറുകൊല്ലത്തോളം സേവനം അനു ഷ്ഠിച്ചു.മുന്‍ മുഖ്യമന്ത്രി അച്ചുത മേനോന്‍,മുന്‍ ധനകാര്യ മന്ത്രി വി.കെ. കുഞ്ഞ്,മുന്‍ ധനകാര്യമന്ത്രി കെ.എം. മാണി എന്നിവര്‍ യഥാക്രമം ചെയര്‍ മാന്‍മാരായിരുന്ന ”നാഷണല്‍ സേവിംഗ് സ്റ്റേറ്റ് അഡ്വൈസറി ബോര്‍ഡുക ളില്‍”അംഗമായിരുന്നിട്ടുണ്ട്.കോട്ടയം മെഡിക്കല്‍ കോളേജ് ഉപദേശകസ മിതി അംഗവും ജില്ലാ കളക്ടര്‍മാര്‍ ചെയര്‍മാന്‍മാരായിരുന്ന കോട്ടയം ജില്ലാ വികസന സമിതി അംഗവുമായിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ യാചകരെയും മറ്റ് അനാഥരെയും സംരക്ഷിക്കുന്ന തിന് അഭയ ഭവന്‍ എന്ന പ്രശസ്ത സ്ഥാപനം ആരംഭിക്കുന്നതിന് മുന്‍ കൈ എടുക്കുകയും കാല്‍ നൂറ്റാണ്ടുകാലം സെക്രട്ടറിയായി സേവനമനു ഷ്ടിക്കുകയും ചെയ്തു.സ്ഥാപനത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തന ത്തില്‍ സന്തുഷ്ടനായ അന്നത്തെ റവന്യുമന്ത്രി സ്ഥാപനത്തിന് പത്തേക്കര്‍ സ്ഥലം മുണ്ടക്കയത്ത് സൗജന്യമായി നല്‍കിയത് ഇദ്ദേഹത്തിന്റെ കാല ഘട്ടത്തിലാണ്.മണ്ണാറക്കയം ജനതാ ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരാളാണ്. കേരളത്തില്‍ ഏറ്റവും പ്രശസ്തമായി പ്രവര്‍ത്തിക്കുന്ന പത്ത് ആര്‍ട്സ് ക്ലബ്ബുകളില്‍ ഒന്നായി പില്‍ക്കാലത്ത് ഈ ക്ലബ്ബിനെ അക്കാഡമി തിരഞ്ഞെ ടുത്ത് ആദരിച്ചു.

ഇതിനു പുറമെ നാല്പതോളം സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍,പബ്ലിക് സമി തികളില്‍ സേവനം അനുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്ത സേവന ത്തെ അംഗീകരിച്ച് വിവിധ സ്ഥാപനങ്ങള്‍ ഒരു സ്റ്റേറ്റ് അവാര്‍ഡ് ഉല്‍പ്പെ ടെ നാല് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.വിമോചന സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് വരിച്ച്, ”എ”ക്ലാസ് തടവുകാരനായി കുറച്ചു കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് കിടന്നിട്ടുണ്ട്.

പ്രസിദ്ധ പ്രാസംഗികന്‍ എന്ന നിലയില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം അരനൂറ്റാണ്ടിനിടയില്‍ രണ്ടായിരത്തോളം പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ യോഗങ്ങളില്‍ അഖിലേന്ത്യനേതാക്കളായ അശോകമേത്താ, ബാലു ബായ് ദേശായ്, പട്ടംതാണുപിള്ള, അക്കമ്മ ചെറിയാന്‍ തുടങ്ങിയ പ്രമു ഖ ര്‍ സഹപ്രസംഗകരായിരുന്നു.ബിസിനസ്സ് രംഗത്ത് പാലാ യുണൈറ്റഡ് ബാങ്ക് മാനേജര്‍, രണ്ട് അനുബന്ധകമ്പനികുടെ മാനേജിംഗ് ഡയറക്ടര്‍, കാഞ്ഞിരപ്പള്ളി ന്യൂ ഇന്ത്യ റബ്ബര്‍ വര്‍ക്ക് മാനേജര്‍, കാഞ്ഞിരപ്പള്ളി ഇന്‍ ഡ്യാ ഫുഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍, ഫൈന്‍ ആര്‍ട്സ് സൊ സൈറ്റി, യംഗ് മെന്‍സ് സൊസൈറ്റി സഹൃദയ പബ്ലിക് ലൈബ്രറി, കത്തീ ഡ്രല്‍ മ്യൂസിയം & ആര്‍ച്ചീവ് കമ്മറ്റി എന്നീ വിവിധ ചുമതലകള്‍ വഹി ച്ചിരുന്നു.

കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ തൊഴിലാളി സംഘടനകളുടെ ഉ പാധ്യക്ഷനായിരുന്നു.ഭാര്യ പരേതയായ അക്കമ്മ മാന്നാനത്തെ പ്രശസ്ത കുടുംബമായ പെരുമാലില്‍ അംഗമാണ്. ഏറ്റുമാനൂര്‍ എം.എല്‍.എ. ആ യിരുന്ന ജോര്‍ജ്ജ് ജോസഫ് പൊടിപാറയുടെ സഹോദരി പുത്രിയാണ്. മക്കള്‍: ബീന, ജോഷി, ജയന്‍.മരുമക്കള്‍: രാജു കുഴിക്കാട്ട്, ദര്‍ശന, മിനി.

LEAVE A REPLY